ഹോട്ടലുകളിലും റസ്‌റ്റോറന്റിലും സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ഹോട്ടലുകളിലും റസ്‌റ്റോറന്റിലും സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ - സര്‍വീസ് ചാര്‍ജ് നല്‍കണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്ത ഉപഭോക്താക്കള്‍ 
ഹോട്ടലുകളിലും റസ്‌റ്റോറന്റിലും സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡെല്‍ഹി: ഹോട്ടലുകളിലും റസ്‌റ്റോറന്റിലും സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.  ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. സര്‍വീസ് ചാര്‍ജ് നല്‍കണമോയെന്ന കാര്യത്തില്‍ ഉപഭോക്താക്കളാണ് തീരുമാനമെടുക്കേണ്ടതാന്നാണ് നിര്‍ദേശത്തിലുള്ളത്.

സര്‍വീസ് ചാര്‍ജ് ഈടാക്കാനുള്ള അധികാരം ഹോട്ടലുകള്‍ക്കില്ലെന്ന് ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാന്‍ പറഞ്ഞു. ചിലഹോട്ടലുകള്‍ സര്‍വീസ് ചാര്‍ജുകള്‍ ഹോട്ടലിന്റെ പ്രവേശനവഴിയില്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. ഇതിന്റെ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നിപലപാട്.പലപ്പോഴും ഈടാക്കുന്ന സര്‍വീസ് ചാര്‍ജ്ജിന്റെ വിഹിതം ജീവനക്കാര്‍ക്ക് ലഭിക്കുന്നില്ലെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

ഇക്കാര്യത്തില്‍ തന്നെ സംസ്ഥാനങ്ങള്‍ക്ക് രണ്ടാമത്തെ നിര്‍ദേശമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. എന്നാല്‍ സംസ്ഥാനങ്ങളുടെ ഭാഗത്തുനിന്നും ഉപഭോക്താക്കള്‍ക്ക് നേട്ടം ലഭിക്കുന്ന തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ നടപടികള്‍ ഉണ്ടായിട്ടില്ല. ഹോട്ടലുകളില്‍ സര്‍വീസ് ചാര്‍ജ്ജ് നിര്‍ബന്ധമല്ലെന്ന ബോര്‍ഡ് വെക്കാന്‍ നിര്‍ദേശമുണ്ടെങ്കിലും ഇത് പാലിക്കുന്നില്ലെന്നും ആരോപണം ഉണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com