മോദിയെ വിടാതെ രാഹുല്‍; വൈദ്യൂതിയുടെ പേരില്‍ സ്വകാര്യകമ്പനികളെ വഴിവിട്ട് സഹായിച്ചത് എന്തിന്? 

ഉയര്‍ന്ന വിലയ്ക്ക് സ്വകാര്യകമ്പനികളുടെ കൈയില്‍ നിന്നും വൈദ്യൂതി വാങ്ങിയത് അധികാരം ദുര്‍വിനിയോഗമല്ലേ എന്ന് രാഹുല്‍ മോദിയോട് ചോദിക്കുന്നു 
മോദിയെ വിടാതെ രാഹുല്‍; വൈദ്യൂതിയുടെ പേരില്‍ സ്വകാര്യകമ്പനികളെ വഴിവിട്ട് സഹായിച്ചത് എന്തിന്? 

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും പ്രതിരോധത്തിലാക്കി ചോദ്യം ഉന്നയിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 2014 വരെ ഗുജറാത്ത് സംസ്ഥാനം ഭരിച്ചിരുന്ന നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ നാലു സ്വകാര്യകമ്പനികളില്‍ നിന്നും മാത്രം പൊതുപണം ചെലവഴിച്ച് വെദ്യൂതി വാങ്ങിയത് എന്തിന് എന്ന ചോദ്യമാണ് രാഹുല്‍ ഗാന്ധി മുഖ്യമായി ഉന്നയിച്ചത്. പൊതു മേഖല കമ്പനി നിലനില്‍ക്കെ, പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് ഉയര്‍ന്ന വിലയ്ക്ക് സ്വകാര്യകമ്പനികളുടെ കൈയില്‍ നിന്നും വൈദ്യൂതി വാങ്ങിയത് അധികാരം ദുര്‍വിനിയോഗമല്ലേ എന്ന അര്‍ത്ഥത്തില്‍ ട്വിറ്ററിലുടെയാണ് രാഹുല്‍ ഗാന്ധി മോദിക്ക് നേരെ ചോദ്യം ഉയര്‍ത്തിയത്. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന രാഹുല്‍ ഗാന്ധി ഇത് മൂന്നാം തവണയാണ് വ്യത്യസ്ത വിഷയങ്ങളെ മുന്‍നിര്‍ത്തി ചോദ്യം ഉന്നയിക്കുന്നത്. 

2002- 2016 വരെയുളള കാലയളവില്‍ വൈദ്യൂതി വിറ്റവഴി സ്വകാര്യകമ്പനികളുടെ പോക്കറ്റിലേക്ക് 62,549 കോടി രൂപ ഒഴുകി എത്തിയെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. മൂന്നു രൂപ മൂല്യമുളള വൈദ്യൂതി ഉയര്‍ന്ന വിലയായ 24 രൂപയ്ക്ക് ഈ നാലു സ്വകാര്യകമ്പനികളില്‍ നിന്നും വാങ്ങിയത് എന്തിനെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.വൈദ്യൂതി വിതരണം ചെയ്യാന്‍ പൊതുമേഖല കമ്പനിക്ക് ശേഷിയുണ്ടെന്നിരിക്കേയാണ് ഈ നിലയില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. പൊതുമേഖല കമ്പനിയുടെ ശേഷിയില്‍ 62 ശതമാനത്തിന്റെ വെട്ടിക്കുറവ് വരുത്തിയത് എന്തിനാണ് എന്നിങ്ങനെ വിവിധ ചോദ്യങ്ങളും രാഹുല്‍ ഗാന്ധി ഉയര്‍ത്തിയായിരുന്നു രാഹുല്‍ ഗാന്ധി മോദിയെ കടന്നാക്രമിച്ചു. 

കഴിഞ്ഞ ദിവസം കര്‍ഷകരുടെ കടം എഴുതി തളളുന്നതിന് വിമുഖത കാണിക്കുന്ന മോദി സര്‍ക്കാര്‍ വ്യവസായികളുടെ വായ്പ എഴുതി തളളാന്‍ അത്യൂത്സാഹം കാണിക്കുന്നതായി രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. കണക്കുകള്‍ നിരത്തിയായിരുന്നു ഇന്നലെയും രാഹുല്‍ ഗാന്ധി മോദിയെ പ്രതിരോധത്തിലാക്കിയത്. കോണ്‍ഗ്രസ് ഗുജറാത്തില്‍ അധികാരത്തില്‍ വന്നാല്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തളളുമെന്നും രാഹുല്‍ ഗാന്ധി ഉറപ്പുനല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com