മോദിയെ ജാതീയമായി അധിക്ഷേപിച്ച മണിശങ്കര്‍ അയ്യറെ സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ് 

കീഴാളനും അപരിഷ്‌കൃതനും എന്ന അര്‍ത്ഥത്തില്‍ മണിശങ്കര്‍ അയ്യര്‍ അധിക്ഷേപിച്ചു എന്നതാണ് നടപടിയ്ക്ക് കാരണം
മോദിയെ ജാതീയമായി അധിക്ഷേപിച്ച മണിശങ്കര്‍ അയ്യറെ സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ് 


ന്യൂഡല്‍ഹി:   പ്രധാനമന്ത്രി നരേന്ദ്രമോദിയെ ജാതീയമായി അധിക്ഷേപിച്ചതിന്റെ പേരില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യറെ സസ്‌പെന്‍ഡ് ചെയ്തു.പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നുമാണ് മണിശങ്കര്‍ അയ്യറെ സസ്‌പെന്‍ഡ് ചെയ്തത്. കീഴാളനും അപരിഷ്‌കൃതനും എന്ന അര്‍ത്ഥത്തില്‍ മണിശങ്കര്‍ അയ്യര്‍ അധിക്ഷേപിച്ചു എന്നതാണ് നടപടിയ്ക്ക് കാരണം.

അയ്യരുടെ പരാമര്‍ശത്തിന് പിന്നാലെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തുവന്നിരുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസിന്റെ പാരമ്പര്യത്തിന് ചേര്‍ന്നതല്ലെന്ന നിലയില്‍ ട്വിറ്ററിലുടെയാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.  മണിശങ്കര്‍ അയ്യര്‍ ഇതിന് മോദിയോട് മാപ്പുപറയുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ വ്യക്തമാക്കിയിരുന്നു. 

ഇതിന് പിന്നാലെ മോദിയെ ജാതീയമായി അധിക്ഷേപിക്കുന്ന പദപ്രയോഗം നടത്തിയില്ലെന്ന് മണിശങ്കര്‍ അയ്യര്‍ പ്രതികരിച്ചു. എങ്കിലും ഇതിന് മറ്റൊരു അര്‍ത്ഥതലം ഉണ്ടെങ്കില്‍ താന്‍ മോദിയോട് മാപ്പു ചോദിക്കുന്നു. എങ്കിലും കോണ്‍ഗ്രസിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മണിശങ്കര്‍ അയ്യര്‍ക്ക് എതിരെ നടപടി സ്വീകരിച്ചത്. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് മറ്റെന്നാള്‍ നടക്കാനിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് തിരിച്ചടി ഒഴിവാക്കാനാണ് കോണ്‍ഗ്രസ് തിരക്കിട്ട് ഇത്തരത്തിലുളള നടപടി സ്വീകരിച്ചതെന്നും വിലയിരുത്തുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com