ജമ്മുവില്‍ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ കേരി മേഖലയില്‍ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാളെ സൈന്യം വധിച്ചു.
ജമ്മുവില്‍ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ കേരി മേഖലയില്‍ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാളെ സൈന്യം വധിച്ചു. രണ്ടുപേര്‍ രക്ഷപ്പെട്ടു. കൊല്ലപ്പെട്ടയാളില്‍ നിന്നും എകെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. അതിര്‍ത്തി രക്ഷാ സേനയുടെ 63 ആം ബറ്റാലിയനു നേരെയാണ് ആക്രമണം നടന്നത്. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്തെ സൈനിക ക്യാമ്പുകളുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com