ആരും തെറ്റിദ്ധരിക്കരുത്, ഇതാണ് ''ഉറങ്ങാസനം''; യോഗയ്ക്കിടെ ഉറങ്ങിയ ബിജെപി മന്ത്രി

മധ്യപ്രദേശ് കൃഷിമന്ത്രി ഗൗരിശങ്കറാണ് യോഗയ്ക്കിടെ ''ഉറങ്ങാസനത്തിലേക്ക്'' വീണുപോയത്
ആരും തെറ്റിദ്ധരിക്കരുത്, ഇതാണ് ''ഉറങ്ങാസനം''; യോഗയ്ക്കിടെ ഉറങ്ങിയ ബിജെപി മന്ത്രി

യോഗ മനസിന്റേയും, ശരീരത്തിന്റേയും ആരോഗ്യത്തിന് അത്യുത്തമം എന്നാണ്. പക്ഷെ ഉറക്കത്തിന് ഇത് വല്ലതും അറിയുമോ?  സര്‍ക്കാരിന്റെ യോഗാദിന പരിപാടിയില്‍ പങ്കെടുത്ത്, യോഗ ചെയ്യുന്നതിന് ഇടയില്‍ ഉറങ്ങിപ്പോവുകയായിരുന്നു ഒരു മധ്യപ്രദേശ് മന്ത്രി.

മധ്യപ്രദേശ് കൃഷിമന്ത്രി ഗൗരിശങ്കറാണ് യോഗയ്ക്കിടെ ഉറങ്ങാസനത്തിലേക്ക് വീണുപോയത്. എല്ലാവരും യോഗ ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപദേശിക്കുമ്പോഴാണ് മധ്യപ്രദേശില്‍ ഭരണത്തിലിരിക്കുന്ന ബിജെപി മന്ത്രി തന്നെ യോഗയ്ക്കിടെ ഉറങ്ങിയിരിക്കുന്നത്. 

2000 വിദ്യാര്‍ഥികള്‍ക്ക് ഒപ്പം തറയിലിരുന്നാണ് മന്ത്രി ആദ്യം യോഗ ചെയ്യാന്‍ ആരംഭിച്ചത്. 10 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും മറ്റൊരു കസേരയിലേക്ക് മാറിയിരുന്നായി യോഗ, പിന്നെ ഉറങ്ങി പോയി. തനിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നായിരുന്നു യോഗയും, ഉറക്കവുമെല്ലാം കഴിഞ്ഞതിന് ശേഷം മന്ത്രി പ്രതികരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com