യോഗാദിനത്തില്‍ ശവാസനവുമായി കര്‍ഷകര്‍ 

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മുന്നോട്ട് വെക്കാനാണ് ഇത്തരത്തിലൊരു പരിപാടിയുമായി കര്‍ഷകര്‍ രംഗത്തെത്തിയത്
യോഗാദിനത്തില്‍ ശവാസനവുമായി കര്‍ഷകര്‍ 

മുംബൈ: രാജ്യം യോഗാദിനം ആഘോഷിച്ചപ്പോള്‍ വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ യോഗാദിനം കൊണ്ടാടിയത് ശവാശനത്തിലായിരുന്നു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മുന്നോട്ട് വെക്കാനാണ് ഇത്തരത്തിലൊരു പരിപാടിയുമായി കര്‍ഷകര്‍ രംഗത്തെത്തിയത്. മധ്യപ്രപദേശ്, മുംബൈ, ഡല്‍ഹി,രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് തുടങ്ങി നിരവധി സ്ഥലങ്ങളിലാണ് കര്‍ഷകരുടെ ആഭിമുഖ്യത്തില്‍ വ്യത്യസ്തമാര്‍ന്ന തരത്തില്‍ യോഗാദിനം ആഘോഷിച്ചത്

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരുന്നു ശവാശനത്തില്‍ യോഗ സംഘടിപ്പിച്ചത്. ശിവരാജ്‌സിങ് ചൗഹാന്റെ കര്‍ഷകവിരുദ്ധ നിലപാടിനെതിരെയാണ് ഇത്തരത്തില്‍ യോഗ സംഘടിപ്പിക്കാനുള്ള തീരുമാനം. മന്‍ദ്‌സോറില്‍ പൊലീസ് വെടിവെപ്പില്‍ അഞ്ച് കര്‍ഷകര്‍ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നതും സര്‍ക്കാര്‍ സ്വീകരിക്കുന്ന കര്‍ഷകവിരുദ്ധ നിലപാടിനെതിരെയും പ്രതിഷേധം ആളിക്കത്തുന്ന തരത്തിലായിരുന്നു പങ്കാളിത്തം.ഭോപ്പാലില്‍ ഭാരതീയ കിസാന്‍ മസ്ദൂര്‍ സംഘത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു ശവാസനം സംഘടിപ്പിച്ചത്. 

ഭാരതീയ കിസാന്‍ യൂണിയന്റെ ഉത്തര്‍പ്രദേശിലും ശവാസനം സംഘടിപ്പിച്ചത്.  ഹൈവേകളിലെ വിവിധയിടങ്ങളിലായിരുന്നു പരിപാടി.നൂറ് കണക്കിന് കര്‍ഷകരാണ് പങ്കെടുത്തത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കര്‍ഷകരുടെ കടം എഴുതിത്തള്ളുമെന്ന പ്രഖ്യാപനം കണ്ണില്‍പ്പൊടിയിടുന്ന വെറും വാഗ്ദാനങ്ങള്‍ മാത്രമായിരുന്നെന്നാഠണ് കര്‍ഷകര്‍ പറയുന്നത്. കര്‍ഷക വിരുദ്ധ സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അതിന്റെ ഭാഗമായാണ് രാജ്യവ്യാപകമായി കര്‍ഷകസംഘടനകളുടെ ആഭിമുഖ്യത്തില്‍ ശവാസനത്തില്‍ യോഗ അരങ്ങേറിയതെന്നുമാണ് കര്‍ഷകരുടെ വാദം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com