രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മീരാകുമാര്‍ പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മീരാകുമാര്‍ പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി

ന്യൂഡെല്‍ഹി: പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ലോകസഭാ മുന്‍സ്പീക്കര്‍ മീരാകുമാറിനെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് മീരാകുമാറിനെ സ്ഥാനാര്‍ത്ഥിക്കാന്‍ തീരുമാിച്ചത്.

രാംനാഥ് കോവിന്ദനെന്ന ദലിത് സ്ഥാനാര്‍ത്ഥിയെ എന്‍ഡിഎ നിര്‍ത്തിയ സാഹചര്യത്തില്‍ ബിആര്‍ അംബേദ്കറുടെ കൊച്ചുമകള്‍ പ്രകാശ് അംബേദ്കര്‍, മുന്‍കേന്ദ്രമന്ത്രിയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ ഷിന്‍ഡെ, മീരാകുമാര്‍ എന്നിവരെയായിരുന്ന പ്രതിപക്ഷം പരിഗണിച്ചിരുന്നത്. ഇതില്‍ നിന്നാണ് മീരാകുമാറിനെ തെരഞ്ഞെടുത്തത്.

പ്രമുഖ ദലിത് നേതാവ് ജഗ്ജീവന്‍ റാമിന്റെയും സ്വതന്ത്രസമര സേനാനി ഇന്ദ്രാണി ദേവിയുടെയും മകളായി 1945ല്‍ ഉത്തര്‍ പ്രദേശില്‍ ജനിച്ച മീരാകുമാര്‍ അഭിഭാഷകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com