മാവോയിസ്റ്റ് 'ബന്ധം':  ജിഎന്‍ സായിബാബയ്ക്കടക്കം ആറ് പേര്‍ക്ക് ജീവപര്യന്തം

യുഎപിഎ ചാര്‍ജുകള്‍ ശരിവെച്ചാണ് കോടതി ശിക്ഷ വിധിച്ചത്
മാവോയിസ്റ്റ് 'ബന്ധം':  ജിഎന്‍ സായിബാബയ്ക്കടക്കം ആറ് പേര്‍ക്ക് ജീവപര്യന്തം

മുംബൈ: മാവോയിസ്റ്റുകളുമായി 'ബന്ധം' സ്ഥാപിച്ചതിന് ജിഎന്‍ സായിബാബയും ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെഎന്‍യു) വിദ്യാര്‍ത്ഥിയുമടക്കമുള്ള ആറ് പേര്‍ക്ക് മഹാരാഷ്ട്ര ഗഡ്ച്ചിരൊളി സെഷന്‍ കോടതി ജീവപരന്ത്യം തടവ് ശിക്ഷ വിധിച്ചു. ഇതേകേസിലെ ആറാം പ്രതിക്ക് പത്ത് വര്‍ഷവും തടവ് വിധിച്ചു.

ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് യുഎപിഎ ചാര്‍ജുകള്‍ ശരിവെച്ചാണ് ഡല്‍ഹി യൂണിവേഴ്‌സിറ്റി മുന്‍ പ്രഫസര്‍ കൂടിയായ സായിബാബയടക്കമുള്ളവര്‍ക്കെതിരേ ശിക്ഷ വിധിച്ചത്. ജിഎന്‍ സായിബാബ, ജെഎന്‍യു വിദ്യാര്‍ത്ഥി ഹേം മിശ്ര, മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ പ്രശാന്ത് റാഹി, വിജയ് ഠിര്‍ക്കി, പാണ്ഡു നരോട്ടെ എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ചത്. 

മാവോയിസ്റ്റ് ഉന്നത നേതാക്കളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 2014 മെയില്‍ 90 ശതമാനം വികലാംഗനായ സായിബാബയെ അറസ്റ്റ് ചെയ്യുകയും നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ രണ്ട് വര്‍ഷം തടവ് ശിക്ഷ നല്‍കുകയും ചെയ്തിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ ശാരീരികനില പരിഗണിച്ച് ബോംബെ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. 

ജെഎന്‍യു വിദ്യാര്‍ത്ഥിയുടെ അറസ്റ്റിന് ശേഷം മാവോയിസ്റ്റ് നേതാക്കളുടെ കൊറിയാറിയ സായിബാബ പ്രവര്‍ത്തിക്കുന്നു എന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ഇദ്ദേഹം പോലീസ് നിരീക്ഷണത്തിലായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com