തീവ്രവാദം ഒഴികെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ ഒഴിവാക്കണമെന്ന് ലോ കമ്മീഷന്‍ ശുപാര്‍ശ

തീവ്രവാദം ഒഴികെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ ഒഴിവാക്കണമെന്ന് ലോ കമ്മീഷന്‍ ശുപാര്‍ശ

ന്യൂഡല്‍ഹി: വധശിക്ഷയ്‌ക്കെതിരേ രാജ്യത്ത് വര്‍ധിച്ചുവരുന്ന കാംപെയ്‌നുകള്‍ക്ക് കൂടുതല്‍ ശക്തിപകര്‍ന്ന് ലോകമ്മീഷന്‍ ശുപാര്‍ശ. ഭീകരവാദം ഒഴികെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് വധ ശിക്ഷ നിരോധിക്കണമെന്നാണ് ലോ കമ്മീഷന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര വകുപ്പ് സഹമന്ത്രി ഹാന്‍സ്‌രാജ് അഹിറാണ് ഇക്കാര്യം രാജ്യസഭയില്‍ അറിയിച്ചത്.

ഇന്ത്യന്‍ പീനല്‍ കോഡിന്റെ 302മത് സെക്ഷനിലുള്ള വധശിക്ഷ റദ്ദാക്കണമെന്നാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. കമ്മീഷന്‍ ശുപാര്‍ശകളിലുള്ള അഭിപ്രായങ്ങള്‍ ആരായുന്നതിന് സംസ്ഥാനങ്ങള്‍ക്കും, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും റിപ്പോര്‍ട്ടയച്ചിട്ടുണ്ട്. ജസ്റ്റിസ് എപി ഷാ അധ്യക്ഷത വഹിച്ച പത്തംഗ ബെഞ്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ജീവപരന്ത്യം തടവ് ശിക്ഷയേക്കാള്‍ കൂടുതലൊന്നും വധശിക്ഷയിലൂടെ നല്‍കാന്‍ സാധിക്കില്ലെന്ന കണ്ടെത്തലിലാണ് കമ്മീഷന്‍ ശുപാര്‍ശ നല്‍കിയിരിക്കുന്നത്. 

1967ല്‍ ലോ കമ്മീഷന്‍ 35ാമത് റിപ്പോര്‍ട്ടില്‍ വധശിക്ഷയെ അനുകൂലിച്ച് ശുപാര്‍ശ കൊടുത്തിരുന്നു. എന്നാല്‍ വധശിക്ഷ ഒഴിവാക്കണമെന്ന് കമ്മീഷന്റെ 262മത് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 
സമൂഹം പരിഷ്‌കൃതമായെന്നും വധശിക്ഷ പ്രാകൃതമാണെന്നുള്ള വാദങ്ങളടക്കമുള്ളയുമായി നിരവധി സംഘടനകള്‍ മുന്നോട്ട് വന്നിരുന്നു. എന്നാല്‍ വധശിക്ഷ ഒഴിവാക്കരുതെന്ന വാദവും ചിലകോണുകളില്‍ നിന്നുമുയരുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com