കെഎഫ്‌സിയുടേയും മക്‌ഡൊണാള്‍ഡ്‌സിന്റേയും മാംസ ഭക്ഷണം വേണ്ട; വെജിറ്റേറിയന്‍ ഭക്ഷ്യ ശൃംഖല തുടങ്ങാന്‍ ബാബാ രാംദേവ്

400 വ്യത്യസ്ത ഭക്ഷ്യ വിഭവങ്ങളുമായി ക്വിക്ക് സര്‍വീസ് റസ്റ്റോറന്റാണ് പതജ്ഞലി ആരംഭിക്കാനൊരുങ്ങുന്നത്‌
കെഎഫ്‌സിയുടേയും മക്‌ഡൊണാള്‍ഡ്‌സിന്റേയും മാംസ ഭക്ഷണം വേണ്ട; വെജിറ്റേറിയന്‍ ഭക്ഷ്യ ശൃംഖല തുടങ്ങാന്‍ ബാബാ രാംദേവ്

ന്യൂഡല്‍ഹി: ഫാസ്റ്റ് ഫുഡ് ഭക്ഷ്യ വിപണന ശൃംഖലയിലെ ആഗോള ഭീമന്മാരായ കെഎഫ്‌സി ചിക്കന്റേയും മക്‌ഡൊണാള്‍ഡിന്റേയും ഇന്ത്യയിലെ വിപണി തകര്‍ക്കാന്‍ ലക്ഷ്യമിട്ട് ബാബാ രാംദേവിന്റെ പതജ്ഞലി. മക്‌ഡൊണാള്‍ഡിനും, കെഎഫ്‌സിക്കും സമാനമായി ഭക്ഷ്യ വിപണന ശൃംഖല ആരംഭിക്കാനാണ് പതഞ്ജലി പദ്ധതിയിടുന്നത്. 

400 വ്യത്യസ്ത ഭക്ഷ്യ വിഭവങ്ങളുമായി ക്വിക്ക് സര്‍വീസ് റസ്റ്റോറന്റാണ് പതജ്ഞലി ആരംഭിക്കാനൊരുങ്ങുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ദക്ഷിണേന്ത്യനെന്നോ, ഉത്തരേന്ത്യനെന്നോ വേര്‍തിരിവില്ലാതെയാണ് ഇവിടെ ഭക്ഷണം ഒരുക്കുകയെന്ന് ബാബാ രാംദേവ് ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കി. 

ദക്ഷിണേന്ത്യയിലേയും ഉത്തരേന്ത്യയിലേയും ഭക്ഷണങ്ങള്‍ ഒന്നാക്കി വെജിറ്റേറിയന്‍ ഭക്ഷണമായിരിക്കും ഈ റെസ്റ്റോറന്റലിലൂടെ ലഭിക്കുക. ചിക്കനും മട്ടനും ഉള്‍പ്പെടെയുള്ള മാംസ ഭക്ഷണം വിളമ്പുന്ന വിദേശ കമ്പനികള്‍ക്ക് തങ്ങള്‍ കടുത്ത വെല്ലുവിളിയായിരിക്കും ഉയര്‍ത്തുകയെന്നും ബാബാ രാംദേവ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com