പശുവിനെ കൊടുത്ത് വോട്ട് നേടാന്‍ മമതാ ബാനര്‍ജി; ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തീരുമാനം 

പഞ്ചായത്ത് മേഖലകളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് ഉടന്‍ പശുവിനെ ലഭ്യമാക്കാനാണ് ഗവണ്‍മെന്റ് പദ്ധതിയിടുന്നത്
പശുവിനെ കൊടുത്ത് വോട്ട് നേടാന്‍ മമതാ ബാനര്‍ജി; ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തീരുമാനം 

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്. അതിന് മുന്നോടിയായി ജനങ്ങളെ കൈയിലെടുക്കാനുള്ള തന്ത്രങ്ങളുമായി മമതാ ബാനര്‍ജി രംഗത്തെത്തിക്കഴിഞ്ഞു. ബിജെപിയുടെ പ്രധാന ആയുധമായ പശുവിനെയാണ് ഇതിനായി മമത തെരഞ്ഞെടുത്തിരിക്കുന്നത്. പഞ്ചായത്ത് മേഖലകളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് ഉടന്‍ പശുവിനെ ലഭ്യമാക്കാനാണ് ഗവണ്‍മെന്റ് പദ്ധതിയിടുന്നത്. 

പദ്ധതിയിലൂടെ കുടുംബങ്ങളെ സ്വാശ്രയ ശീലമുള്ളവരാക്കാനും സംസ്ഥാനത്തെ പാല്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും സാധിക്കുമെന്ന് ഗവണ്‍മെന്റ് വ്യക്തമാക്കി. പശുക്കളുടെ വിതരണം ഉടന്‍ ആരംഭിക്കുമെന്നും അടുത്ത മാസങ്ങള്‍ക്കുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്നും മന്ത്രി സ്വപന്‍ ഡെബ്‌നത് പറഞ്ഞു. പാല്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനായാണ് പശുക്കളെ വിതരണം ചെയ്യുന്നതെന്നും അദ്ദേഹം. ഇടത് ഭരണ കാലഘട്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവിലെ ഗവണ്‍മെന്റിന്റെ ഭരണകാലത്ത് പാല്‍ ഉല്‍പ്പാദനം 16 ശതമാനമാണ് വര്‍ധിച്ചിരിക്കുന്നത്. 

പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടെല്ല തീരുമാനമെന്നാണ് ഗവണ്‍മെന്റിന്റെ ഭാഷ്യം. അടുത്ത വര്‍ഷമാണ് പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com