മലര്‍ന്നു കിടന്ന് തുപ്പുന്ന പണി ഞങ്ങള്‍ക്ക് ഇല്ല:ജോയ്‌സ് ജോര്‍ജ്ജിന്റെ പട്ടയം റദ്ദാക്കാന്‍ സിപിഐക്ക്‌ കൈമടക്ക് കിട്ടിയോയെന്നും എംഎം മണി

ജോയ്‌സ് ജോര്‍ജ്ജിനെതിരായെ റവന്യൂവകുപ്പിന്റെ നടപടി കോണ്‍ഗ്രസിനെ സഹായിക്കാനാണ്. ഇത് സിപിഐ മനപൂര്‍വം ചെയ്തതാണ്.
മലര്‍ന്നു കിടന്ന് തുപ്പുന്ന പണി ഞങ്ങള്‍ക്ക് ഇല്ല:ജോയ്‌സ് ജോര്‍ജ്ജിന്റെ പട്ടയം റദ്ദാക്കാന്‍ സിപിഐക്ക്‌ കൈമടക്ക് കിട്ടിയോയെന്നും എംഎം മണി

ഇടുക്കി: , സിപിഐക്കെതിരെ ആഞ്ഞടിച്ച് വീണ്ടും എംഎം മണി. മലര്‍ന്നു കിടന്നു തുപ്പുന്ന പണി ഞങ്ങള്‍ക്കില്ലെന്നും മണി. ജോയ്‌സ് ജാര്‍ജ്ജിന്റെ പട്ടയം റദ്ദാക്കിയറവന്യൂവകുപ്പിന്റെ നടപടി കോണ്‍ഗ്രസിനെ സഹായിക്കാനാണ്. ഇത് സിപിഐ മനപൂര്‍വം ചെയ്തതാണ്. ഇക്കാര്യത്തില്‍ സിപിഐക്ക് എന്തെങ്കിലും പ്രതിഫലം കിട്ടിയെങ്കില്‍ അതു സിപിഐ ഇടുക്കി ജില്ലാ നേതൃത്വം വ്യക്തമാക്കണം. ശിവരാമനല്ല, ഏതു രാമന്‍ വന്നാലും നമ്മള്‍ ഇതു തന്നെ പറഞ്ഞുകൊണ്ടിരിക്കുമെന്നും മന്ത്രി പറഞ്ഞു.

മന്ത്രിതല സമിതിയുടെ സന്ദര്‍ശനം കൊണ്ടൊന്നും ജോയ്‌സ് ജോര്‍ജ്ജ് എംപിയുടെ പട്ടയം റദ്ദാക്കിയത് സംരക്ഷിക്കാനാകില്ലെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിയമ നടപടിയിലൂടെയാണ് ജോയ്‌സ് ജോര്‍ജ്ജ് എംപിയുടെ പട്ടയം റദ്ദാക്കിയതെന്നും ജോയിസ് ജോര്‍ജ്ജിന് വേണമെങ്കില്‍ അപ്പീല്‍ പോകാമെന്നുമായിരുന്നു ശിവരാമന്‍ പറഞ്ഞത്. ജോയ്‌സ് ജോര്‍ജ്ജ് വിഷയത്തില്‍ സിപിഐ സിപിഎം തര്‍ക്കം തുടരുമെന്നാണ് ഇരുനേതാക്കളുടെ പോര്‍വിളികള്‍ വ്യക്തമാക്കുന്നത്
 
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമെതിരെയും മണി ആഞ്ഞടിച്ചു. കെ. കരുണാകരന്റെ കൗപീനം തിരുമ്മിയാണു ചെന്നിത്തല നേതാവായത്. എന്നാല്‍, താന്‍ നല്ല തന്തയ്ക്കുണ്ടായവനാണെന്നും പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയാണു നേതാവായതെന്നും മണി പറഞ്ഞു.തിരുവഞ്ചൂരിനു ശ്രീകൃഷ്ണന്റെ നിറമാണ്. ഒരിക്കലും നേരില്‍ കണ്ടിട്ടു പോലുമില്ലാതിരുന്ന അഞ്ചേരി ബേബിയുടെ പേരില്‍ തിരുവഞ്ചൂര്‍ തന്നെ നാടുകടത്തി. എന്നിട്ടും പത്തിരട്ടി ശക്തിയില്‍ തിരിച്ചുവന്നുവെന്നും മന്ത്രി പറഞ്ഞു. പിണറായി സമ്മേളന വേദി വി്ട്ടതിന് പിന്നാലെയായിരുന്നു മണിയുടെ പ്രസംഗം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com