കശ്മീരില്‍ വീണ്ടും പൊലീസ് ഉദ്യോഗസ്ഥന് എതിരെ ജനകീയ വിചാരണ ; ദൃശ്യങ്ങള്‍ പുറത്ത് 

അനുമതിയില്ലാതെ ഫോട്ടോ എടുത്തു എന്ന് ആരോപിച്ച് പൊലീസ് ഉദ്യോഗസ്ഥനെ ജനക്കൂട്ടം മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്‌ 
kashmir-cop-video
kashmir-cop-video


ജമ്മു കശ്മീരിനെ ഞെട്ടിച്ച് വീണ്ടും സുരക്ഷ ഉദ്യോഗസ്ഥന് ആള്‍ക്കൂട്ട മര്‍ദനം. സ്ത്രീയുടെ അനുമതിയില്ലാതെ ഫോട്ടോ എടുത്തു എന്ന് ആരോപിച്ച് പൊലീസ് ഉദ്യോഗസ്ഥനെ ജനക്കൂട്ടം മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.  തിരക്കുളള തെരുവിന് നടുവില്‍ പൊലീസുകാരനെ കസേരയില്‍ കെട്ടിയിട്ട് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ അടക്കം പ്രചരിക്കുന്നത്.  

ബൂര്‍ഖ ധരിച്ച് എത്തിയ സ്ത്രീയുടെ നേതൃത്വത്തിലായിരുന്നു കൃത്യം. ഫോട്ടോ എടുത്തതിന് പൊലീസ് ഉദ്യോഗസ്ഥന് നേരെ  സ്ത്രീ രോഷം കൊളളുന്നതും  ആള്‍ക്കൂട്ട വിചാരണയില്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥന്‍ കുതറി മാറുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തില്‍ സ്ത്രീ പൊലീസ് ഉദ്യോഗസ്ഥന് എതിരെ പരാതി കൊടുത്തു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com