അമിത് ഷാ മാന്‍ ഓഫ് ദി മാച്ച് ; നരേന്ദ്രമോദി പറഞ്ഞ  കാര്യങ്ങള്‍

Published: 16th October 2017 09:34 PM  |  

Last Updated: 16th October 2017 09:34 PM  |   A+A-   |  

ഗാന്ധി നഗര്‍:  ബിജെപിയുടെ തുടര്‍ച്ചയായ വിജയങ്ങളില്‍ ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായെ മാന്‍ ഓഫ് ദി മാച്ചെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗൗരവ്് യാത്രയുടെ സമാപനത്തില്‍  ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന വേളയിലാണ് അമിത് ഷായെ നരേന്ദ്രമോദി പ്രകീര്‍ത്തിച്ചത്.  കോണ്‍ഗ്രസിന്റെ കുടുംബവാഴ്ച ഉള്‍പ്പെടെ മോദിയുടെ പ്രസംഗത്തില്‍ പരാമര്‍ശിക്കപ്പെട്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ ചുവടെ

1 ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ബിജെപിയുടെ വിജയത്തിന് നരേന്ദ്രമോദി അമിത് ഷായെ അഭിനന്ദിച്ചു. 2019 ലോക്് സഭ തെരഞ്ഞെടുപ്പില്‍ മോദി ജയിക്കുമെന്നത് സുനശ്ചിതമാണ്, അതിനാല്‍ ഇത് ഉപേക്ഷിച്ച് 2024 തെരഞ്ഞെടുപ്പിനായി പ്രയത്‌നിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് രാഷ്ട്രീയ നിരീക്ഷകര്‍ നല്‍കിയ ഉപദേശം നരേന്ദ്രമോദി ഓര്‍മ്മിപ്പിച്ചു


2 ഗുജറാത്ത് തെരഞ്ഞെടുപ്പ് വികസനവും കുടുംബവാഴ്ചയും തമ്മിലുളള പോരാട്ടമായിരിക്കും. അത്യന്തികമായി കുടുംബവാഴ്ച പരാജയപ്പെടുമെന്ന് കോണ്‍ഗ്രസിനെ ഉദ്ദേശിച്ച് മോദി പറഞ്ഞു. ഒരുപാട് നല്ല നേതാക്കള്‍ക്ക് ജന്മം നല്‍കിയ കോണ്‍ഗ്രസ് ഇപ്പോള്‍ നുണപ്രചാരണത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിലയിലേക്ക് തരം താഴ്ന്നുവെന്നും മോദി പരിഹസിച്ചു


3 രാജ്യത്ത് നടപ്പിലാക്കിയ ചരക്കുസേവനനികുതി സാമ്പത്തിക മുരടിപ്പിന് ഇടയാക്കി എന്ന പ്രതിപക്ഷ വിമര്‍ശനത്തെ പ്രസംഗത്തില്‍ ഉടനീളം പ്രധാനമന്ത്രി പ്രതിരോധിച്ചു. ജിഎസ്ടി യാഥാര്‍ത്ഥ്യമാക്കിയത് തന്റെ മാത്രം പ്രയത്‌നം  കൊണ്ടല്ല. 30 ഓളം രാഷ്ട്രീയ പാര്‍ട്ടികള്‍ നിയമനിര്‍മ്മാണത്തില്‍ പങ്കാളികളായിരുന്നുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.  നിര്‍ണായക തീരുമാനത്തില്‍ കോണ്‍ഗ്രസ് വഹിച്ച പങ്കും  നരേന്ദ്രമോദി എടുത്തുപറഞ്ഞു