മോദി നാളെ വീണ്ടും ഗുജറാത്തിലേക്ക്;  ഈ മാസത്തിലെ മൂന്നാമത്തെ സന്ദര്‍ശനം

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വന്‍ പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി നാളെ ഗുജറാത്തിലേക്ക് - ഈ മാസത്തിലെ മോദിയുടെ മൂന്നാമത്തെ സന്ദര്‍ശനമാണ് നാളെ 
മോദി നാളെ വീണ്ടും ഗുജറാത്തിലേക്ക്;  ഈ മാസത്തിലെ മൂന്നാമത്തെ സന്ദര്‍ശനം

അഹമ്മദാബാദ്: ഈ വര്‍ഷം അവസാനം അസ്സംബ്ലി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുജറാത്ത് സന്ദര്‍ശനം നാളെ. ഈ മാസം ഇത് മൂന്നാം തവണയാണ് മോദി ഗുജറാത്ത് സന്ദര്‍ശിക്കുന്നത്. കൂടുതല്‍ പദ്ധതികള്‍പ്രഖ്യാപിക്കാനും ഉദ്ഘാടനങ്ങള്‍ക്കുമായാണ് പ്രധാനമന്ത്രി എത്തുന്നത്.

വഡോദര, ഭാവ്‌നഗര്‍ ജില്ലകളിലാണ് മോദി പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുക. വഡോദരയില്‍ 1,140 കോടിയുടെ 8 പദ്ധതിയാണ് മോദി നാടിന് സമര്‍പ്പിക്കുക. ഇതിനു പുറമേ, രാജ്‌കോട്ടിനു സമീപം ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനു കേന്ദ്രസര്‍ക്കാര്‍ പരിസ്ഥിതി അനുമതിയും നല്‍കിയിട്ടുണ്ട്. ഏകദേശം 1,400 കോടി രൂപയുടെ പദ്ധതിയാണിത്. 

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സംസ്ഥാന സര്‍ക്കാരുകളുടെ പ്രഖ്യാപനങ്ങള്‍ക്കും  കുറവില്ല. സര്‍ക്കാര്‍ അധ്യാപകര്‍ക്കും ഇതുകൂടാതെ സംസ്ഥാന  സ്‌കൂള്‍ ജീവനക്കാര്‍ക്കും ശമ്പള  വര്‍ദ്ധനയുള്‍പ്പെടെ നിരവധി പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി വിജയ് റുപാനി പ്രഖ്യാപിച്ചിരിക്കുന്നത്. 

നാളെത്തെ സന്ദര്‍ശനത്തോടെ മോദിയുടെ വന്‍ പ്രഖ്യാപനങ്ങള്‍ക്ക് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിമാചലിലെയും ഗുജറാത്തിലെയും നിയമസഭാ കാലാവധി അവസാനിക്കാനിരിക്കെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹിമാചല്‍ തെരഞ്ഞെടുപ്പ് മാത്രം പ്രഖ്യാപിച്ചത് ബിജെപി ഭരണകൂടത്തെ സഹായിക്കാനായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com