ജമ്മുകശ്മീര്‍ പ്രശ്‌നപരിഹാരത്തിന് കേന്ദ്ര ഇടപെടല്‍; സ്വാഗതം ചെയ്ത് മെഹബൂബ മുഫ്തി

കശമീരിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നേതൃത്വം നല്‍കാന്‍ സ്ഥിരം പ്രതിനിധിയെ സര്‍ക്കാര്‍ നിയമിച്ചു
ജമ്മുകശ്മീര്‍ പ്രശ്‌നപരിഹാരത്തിന് കേന്ദ്ര ഇടപെടല്‍; സ്വാഗതം ചെയ്ത് മെഹബൂബ മുഫ്തി

ന്യൂഡല്‍ഹി : ജമ്മുകശ്മീരില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ ചര്‍ച്ചക്ക് തുടക്കമിടാനുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബുബ മുഫ്തി. കശ്മീരിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി ചര്‍ച്ചകള്‍ക്കായി സ്ഥിരം പ്രതിനിധിയെ നിയമിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ മറ്റു മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും സ്വാഗതം ചെയ്തു. അതേസമയം വിഘടന വാദി നേതാക്കള്‍ വിഷയത്തില്‍ മൗനം പാലിച്ചു. ഇന്റലിജന്‍സ് ബ്യൂറോ മുന്‍ മേധാവിയും കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനുമായ ദിനേശ്വര്‍ ശര്‍മയാണ് മധ്യസ്ഥനാകുക.

കശ്മീര്‍ പ്രശ്‌നത്തില്‍ പരിഹാരം കാണുന്നതിനായുള്ള നടപടികള്‍ക്ക് ചര്‍ച്ച നടത്തുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ആരുമായിട്ടാണ് ചര്‍ച്ച നടത്തേണ്ടതെന്ന് ശര്‍മയാകും തീരുമാനിക്കുക. വിഘടനവാദി നേതാക്കളുമായി ചര്‍ച്ച നടത്തുമോയെന്ന ചോദ്യത്തിനായിരുന്നു രാജ്‌നാഥ് സിങ്ങിന്റെ മറുപടി. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. പെട്ടെന്നു വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് കശ്മീരിലേക്കു സ്ഥിരം പ്രതിനിധിയെ നിയോഗിക്കുന്ന കാര്യം ആഭ്യന്തരമന്ത്രി അറിയിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com