ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി തോല്‍ക്കും; ബിജെപിക്കതിരേ കടുത്ത വിമര്‍ശനവുമായി രാജ് താക്കറെ

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി തോല്‍ക്കുമെന്നും മറിച്ച് അവര്‍ ജയിക്കുകയാണെങ്കില്‍ അത് വോട്ടിംഗ് യന്ത്രത്തിന്റെ അത്ഭുതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു
ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി തോല്‍ക്കും; ബിജെപിക്കതിരേ കടുത്ത വിമര്‍ശനവുമായി രാജ് താക്കറെ

താനെ: ബിജെപിക്കെതിരേ കടുത്ത വിമര്‍ശനവുമായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ രംഗത്ത്. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി തോല്‍ക്കുമെന്നും മറിച്ച് അവര്‍ ജയിക്കുകയാണെങ്കില്‍ അത് വോട്ടിംഗ് യന്ത്രത്തിന്റെ അത്ഭുതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കുന്ന ചടങ്ങില്‍ നിന്നുപോലും ആളുകള്‍ ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങളാണ് ഗുജറാത്തില്‍ നിന്ന് പുറത്തുവരുന്നത്. മുന്‍പ് ഒരിക്കലും ഇത്തരം ദൃശ്യങ്ങള്‍ ഉണ്ടായിട്ടില്ലെന്നും രാജ് താക്കറെ. ഇത്രമാത്രം പ്രശ്‌നങ്ങള്‍ക്കിടയിലും ബിജെപിക്ക് വിജയിക്കാന്‍ കഴിഞ്ഞാല്‍ അത് പാര്‍ട്ടിയുടെ ഗുണം കൊണ്ടായിരിക്കില്ല വോട്ടിംഗ് യന്ത്രത്തിന്റെ അത്ഭുതമായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു. 

2014 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലെ മോദിയുടെ വിജയത്തിന് 50 ശതമാനവും കാരണമായത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയാണ്. പ്രചാരണത്തിനിടെ അദ്ദേഹം മോദിയെ പരിഹസിച്ചതാണ് ബിജെപിക്ക് വന്‍വിജയം നേടിക്കൊടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നവനിര്‍മാണ്‍ സേനയില്‍ നിന്നു മാത്രമല്ല ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേനയും പാര്‍ട്ടിക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ്. പട്ടേല്‍ പ്രക്ഷോഭ നേതാവ് നരേന്ദ്ര പട്ടേലിനെ വിലക്കെടുക്കാനുള്ള ബിജെപി ശ്രമം പുറത്തായതിന്റെ പശ്ചാത്തലത്തിലാണ് പാര്‍ട്ടിക്കെതിരേ ശിവസേന നേതാവ് ഉദ്ധവ് താക്കറെ നിലപാടെടുത്തത്. മോദിയെ താഴ്ത്തിക്കെട്ടിയും രാഹുല്‍ ഗാന്ധിയെ പ്രശംസിച്ചും പാര്‍ട്ടി എംപി സഞ്ജയ് റാവത്തും രംഗത്തെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com