പിഡിയെ കൊണ്ടുവരൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ; രാഹുലിനെ പരിഹസിച്ച് ബിജെപി

തനിക്ക് വേണ്ടി ട്വീറ്റ് ചെയ്യുന്നത് വളര്‍ത്തു നായയാണെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിനെ പരിഹസിച്ച് ബിജെപി
പിഡിയെ കൊണ്ടുവരൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ; രാഹുലിനെ പരിഹസിച്ച് ബിജെപി

ന്യൂഡല്‍ഹി: തനിക്ക് വേണ്ടി ട്വീറ്റ് ചെയ്യുന്നത് വളര്‍ത്തു നായയാണെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിനെ പരിഹസിച്ച് ബിജെപി. അക്ഷയ്കുമാറിന്റെ ചിത്രം 'പാഡ്മാന്റെ' പോസ്റ്റര്‍ അനുകരിച്ച് 'പിഡിമാന്‍-  മാസ്റ്ററേക്കാള്‍ മികച്ച നായയുടെ കഥ' എന്ന ടാഗ് ലൈനോടെയുള്ള ചിത്രം പുറത്തുവിട്ടാണ് ബിജെപി രാഹുലിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുന്നത്. 

പിഡിയെ കൊണ്ടുവരൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂവെന്ന് ബിജെപിയുടെ ഐടി വിഭാഗം തലവന്‍ അമിത് മാളവ്യ ട്വിറ്ററില്‍ കുറിച്ചു. 
2016ലെ അസം നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പായി സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ നിങ്ങള്‍ പിഡിക്കു ബിസ്‌കറ്റ് നല്‍കുകയായിരുന്നുവെന്നു ഞാന്‍ ഓര്‍ക്കുന്നുവെന്ന് അസം മന്ത്രി ഹിമാന്ത ബിസ്വ ശര്‍മ പരിഹസിച്ചു. 

ഞായറാഴ്ചയാണ് തന്റെ വളര്‍ത്തുനായയെ കളിപ്പിക്കുന്ന വിഡിയോയടക്കമുള്ള ട്വീറ്റ് രാഹുല്‍ ഗാന്ധി പോസ്റ്റ് ചെയ്തത്. 'കുറച്ചുനാളായി ആളുകള്‍  ചോദിക്കുന്നു. ആരാണ് രാഹുലിനുവേണ്ടി ട്വീറ്റുകള്‍ തയാറാക്കുന്നതെന്ന്. അതു മറ്റാരുമല്ല, ഞാനാണ് പിഡി. 
ഒരു ട്വീറ്റ് കൊണ്ട് എനിക്കെന്തെല്ലാം ചെയ്യാമെന്നു നോക്കൂ'- ഇങ്ങനെയൊരു അടിക്കുറിപ്പോടെയായിരുന്നു വിഡിയോ എത്തിയത്. പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ രാഹുലിന്റെ ട്വീറ്റ് വയറാലായിരുന്നു. പിഡി എന്ന ഹാഷ്ടാഗും ട്രെന്റിങ്ങായി. ഇതിനെ പരിഹസിച്ചാണ് ബിജെപി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com