ഗോരക്ഷകരുട അഴിഞ്ഞാട്ടം നിര്‍ത്തണമെന്ന് സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദേശം

ഗോരക്ഷകരുട അഴിഞ്ഞാട്ടം നിര്‍ത്തണമെന്ന് സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദേശം

ന്യൂഡെല്‍ഹി: പശുവിന്റെ പേരലിലുള്ള അക്രമണങ്ങളും കൊലപാതകങ്ങളും തടയണമെന്ന് സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദേശം. അക്രമം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദേശം നല്‍കണം. ഗോരക്ഷയുടെ പേരില്‍ അക്രമണം നടക്കുന്നില്ലെന്ന് സംസ്ഥാനത്തെ ചീഫ് സെക്രട്ടറി ഉറപ്പാക്കണം. ഇക്കാര്യത്തില്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്കു നിര്‍ദേശം നല്‍കണമെന്നും ഇവരെ നോഡല്‍ ഓഫീസര്‍മാരാക്കണമെന്നും ഹൈവേ പെട്രോളിങ് സജീവമാക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

ചീഫ് ജസ്റ്റിസ് ദീപക്ക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഗോരക്ഷകരുടെ അഴിഞ്ഞാട്ടങ്ങള്‍ക്കെതിരേ നിര്‍ദേശം നല്‍കിയത്. ഗോരക്ഷാ പ്രവര്‍ത്തകരുടെ അക്രമണത്തിനെതിരേ സോഷ്യല്‍ ആക്ടിവിസ്റ്റുകളായ തുഷാര്‍ ഗാന്ധി, തെഹ്‌സീന്‍ പൂനവാല എന്നിവര്‍ നല്‍കിയ ഹര്‍ജിയില്‍ മുതിര്‍ന്ന അഭിഭാഷകന്‍ ഇന്ദിര ജെയ്‌സിങിന്റെ വാദം കേട്ടാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം നിര്‍ദേശിച്ചത്.

ഗോരക്ഷകരുടെ അഴിഞ്ഞാട്ടത്തെ പിന്തുണയ്ക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും നിരവധി നിരപരാതികള്‍ക്കു ജീവന്‍ നഷ്ടമാകുന്നുണ്ട്. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടും തയാറാക്കുന്നുണ്ട്. എന്നാല്‍, ആളുകള്‍ മരിച്ചതിനു ശേഷം കോടതിയില്‍ വന്നിട്ടു കാര്യമില്ല. അതിനുമുമ്പായി തന്നെ ഇതു തടയണം. സുപ്രീം കോടതി നിരീക്ഷിച്ചു.

പശു സംരക്ഷണത്തിന്റെ പേരിലുള്ള അക്രമണം മോദി സര്‍ക്കാര്‍ പിന്തുണയ്ക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ സത്യവാങ്മൂലം ഉടന്‍ നല്‍കാമെന്നും ജുലൈ 21ന് സുപ്രീംകോടതി മുന്‍പാകെ കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത്ത് കുമാര്‍ വ്യക്തമാക്കിയിരുന്നു. പശുസരംക്ഷണവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നം സംസ്ഥാന പരിധിയിലുള്ളതാണെന്നും ഇത് നിയന്ത്രിക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും കേന്ദ്രം അന്ന് സുപ്രീം കോടതിയില്‍ അറിയിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com