പിഞ്ചുകുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ: ഡെല്‍ഹി വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അനിശ്ചിതകാല നിരാഹാരം അവസാനിപ്പിച്ചു

കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന ഓര്‍ഡിനന്‍സ് വന്നതിനെ തുടര്‍ന്ന് ഡെല്‍ഹി വനിതാ കമ്മീഷന്‍ (ഡിസിഡബ്ല്യു) ചെയര്‍പേഴ്‌സണ്‍ സ്വാതി മലിവാള്‍ അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു.
പിഞ്ചുകുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ: ഡെല്‍ഹി വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അനിശ്ചിതകാല നിരാഹാരം അവസാനിപ്പിച്ചു

ന്യൂഡെല്‍ഹി: കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന ഓര്‍ഡിനന്‍സ് വന്നതിനെ തുടര്‍ന്ന് ഡെല്‍ഹി വനിതാ കമ്മീഷന്‍ (ഡിസിഡബ്ല്യു) ചെയര്‍പേഴ്‌സണ്‍ സ്വാതി മലിവാള്‍ അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു. 12 വയസ്സിന് താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് 10 ദിവസമായി തുടര്‍ന്നിരുന്ന അനിശ്ചിതകാല സമരമാണ് അവസാനിപ്പിച്ചിരിക്കുന്നത്.

12 പന്ത്രണ്ട് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ വരെ നല്‍കാനുള്ള നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഞായറാഴ്ച ഒപ്പുവെച്ചിരുന്നു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയതോടെയാണ് മലിവാള്‍ ഞായറാഴ്ച ഉച്ചക്ക് 2 മണിയോടെ നിരാഹാര സമരം അവസാനിപ്പിച്ചത്.

സ്വതന്ത്ര ഇന്ത്യയിലെ ചരിത്രപരമായ വിജയമാണിതെന്നായിരുന്നു മലിവാളിന്റെ പ്രതികരണം. 'സ്വതന്ത്ര ഇന്ത്യയിലെ ചരിത്രപരമായ വിജയമാണ് ഇതെന്ന് ഞാന്‍ കരുതുന്നു. ഈ വിജയത്തില്‍ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.'- മലിവാള്‍ പറഞ്ഞു. 'നിരാഹാര സമരം അവസാനിപ്പിക്കുന്നു. എന്നാല്‍, സ്ത്രീ സുരക്ഷക്കായുള്ള ഞങ്ങളുടെ പോരാട്ടം തുടരും,' മല്ലിവാള്‍ കൂട്ടിച്ചേര്‍ത്തു.

ജമ്മു കാശ്മീരിലെ കത്തുവയില്‍ എട്ടുവയസുകാരി കൂട്ടബലാത്സംഗത്തിനിരയായി ക്രൂരമായി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഈ സംഭവവികാസങ്ങള്‍. വിഷയത്തില്‍ ആറ് ആവശ്യങ്ങളുമായി മലിവാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയക്കുകയും ചെയ്തിരുന്നു. ഓര്‍ഡിനന്‍സ് പാസാക്കുക, യുഎന്‍ വ്യവസ്ഥകള്‍ക്ക് അനുസൃതമായ പൊലീസ് റിക്രൂട്ട്‌മെന്റ്, പോലീസ് സേനയെ ഉത്തരവാദിത്തമുള്ളവരാക്കുക തുടങ്ങിയവ ഇതില്‍ പെടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com