പരസ്യമായി ബിജെപിക്ക് വോട്ടഭ്യര്‍ത്ഥിച്ച് ഗവര്‍ണര്‍; പരാതിയുമായി കോണ്‍ഗ്രസ്

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതും പോഷകാഹാരക്കുറവുള്ളതുമായ കുട്ടികളെ ദത്തെടുക്കുന്നതിലൂടെ മാത്രമേ നിങ്ങള്‍ക്കു വോട്ടു നേടാന്‍ സാധിക്കൂ.
പരസ്യമായി ബിജെപിക്ക് വോട്ടഭ്യര്‍ത്ഥിച്ച് ഗവര്‍ണര്‍; പരാതിയുമായി കോണ്‍ഗ്രസ്

സത്‌ന: എങ്ങനെ വോട്ടുനേടാമെന്ന് ബി.ജെ.പി നേതാക്കള്‍ക്ക് ഉപദേശവുമായി മധ്യപ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ മധ്യപ്രദേശ് സന്ദര്‍ശനത്തിന് മുന്നോടിയായി ചിത്രകൂട് സന്ദര്‍ശനത്തിനിടെയായിരുന്നു ഗവര്‍ണറുടെ ഉപദേശം. ഗവര്‍ണര്‍ പദവി ദുരുപയോഗം ചെയ്‌തെന്നാരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. 

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതും പോഷകാഹാരക്കുറവുള്ളതുമായ കുട്ടികളെ ദത്തെടുക്കുന്നതിലൂടെ മാത്രമേ നിങ്ങള്‍ക്കു വോട്ടു നേടാന്‍ സാധിക്കൂ. പ്രചാരണം നടത്തുന്നതിന് മുന്‍പായി മറ്റുള്ളവരോട് അന്വഷിക്കണമെന്നും ബെന്‍ സത്‌ന മേയര്‍ മംത പാണ്ഡെയോടും മറ്റു നേതാക്കളോടുമായി പറയുന്നു. എന്നാല്‍ ഇതിനകം തന്നെ തങ്ങള്‍ ഒരുപാട് കുട്ടികളെ ദത്തെടുത്തിട്ടുണ്ടെന്നാണ് മംമ്തയുടെ മറുപടി.അവര്‍ക്കൊപ്പമിരുന്ന് കുട്ടികളെ താലോലിക്കുക. കുട്ടികളെ സംരക്ഷിക്കുക. എന്നാല്‍ നിങ്ങള്‍ക്ക് കൂടുതല്‍ വോട്ടുകള്‍ ലഭിക്കും. 

എങ്കില്‍ മാത്രമേ 2022 നെ കുറിച്ച് നരേന്ദ്ര മോദിയുടെ സ്വപ്നം പൂവണിയൂവെന്നും ബെന്‍ വ്യക്തമാക്കുന്നു. നിങ്ങള്‍ക്ക് വോട്ട് വേണ്ട. എന്നാല്‍ ഞങ്ങള്‍ക്കത് ആവശ്യമുണ്ടെന്ന് കൂടെയുള്ള ഉദ്യോഗസ്ഥരോടും ബെന്‍ പറയുന്നതായി വിഡിയോയിലുണ്ട്.

എന്നാല്‍ ബെന്നിന്റെ ഉപേദശം തരംഗമായതോടെ ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. ആനന്ദിബെന്‍ തെന്റെ ഭരണഘടനാ പദവി ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ആനന്ദിബെന്നിനെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ഭവനെ സമീപിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com