കള്ളപ്പണം, അഴിമതിരഹിത ഭരണം,യുവാക്കള്‍ക്ക് ജോലി; മോദിയുടെ പാഴ് വാഗ്ദാനങ്ങള്‍ തുറന്നുകാട്ടി സിദ്ധരാമയ്യ

തൊഴില്‍ നല്‍കുന്നതില്‍ പരാജയപ്പെട്ട മോദി യുവാക്കളോട് പക്കാവട വില്‍ക്കാനാണു നിര്‍ദേശിക്കുന്നത്. രാജ്യാന്തര തലത്തില്‍ ക്രൂഡ് ഓയില്‍ വില കുറയുമ്പോഴും രാജ്യത്ത് ഇന്ധനവിലയില്‍ യാതൊരു മാറ്റവുമില്ല
കള്ളപ്പണം, അഴിമതിരഹിത ഭരണം,യുവാക്കള്‍ക്ക് ജോലി; മോദിയുടെ പാഴ് വാഗ്ദാനങ്ങള്‍ തുറന്നുകാട്ടി സിദ്ധരാമയ്യ

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുപ്പുകളില്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ പാലിക്കാറില്ലെന്ന് കര്‍ണാടക മുഖ്യമന്തി സിദ്ധരാമയ്യ.മോദിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ അക്കമിട്ടു നിരത്തിയാണ് സിദ്ധരാമയ്യയുടെ ട്വിറ്റര്‍ പോസ്റ്റുകള്‍. കള്ളപ്പണം ഇല്ലാതാക്കുമെന്ന് പറഞ്ഞിട്ട് ഒന്നും നടപ്പായില്ലെന്ന് സിദ്ധരാമയ്യ കുറ്റപ്പെടുത്തുന്നു. 15 ലക്ഷം രൂപ ജനങ്ങളുടെ അക്കൗണ്ടിലേക്കെത്തുമെന്ന വാഗ്ദാനവും പാഴായി. നോട്ട് അസാധുവാക്കലിലൂടെ ജനങ്ങളുടെ പണത്തിന്റെ മൂല്യം നഷ്ടപ്പെടുകയാണ് ചെയ്തതെന്നും സിദ്ധരാമയ്യ പറയുന്നു.

തൊഴില്‍ നല്‍കുന്നതില്‍ പരാജയപ്പെട്ട മോദി യുവാക്കളോട് പക്കാവട വില്‍ക്കാനാണു നിര്‍ദേശിക്കുന്നത്. രാജ്യാന്തര തലത്തില്‍ ക്രൂഡ് ഓയില്‍ വില കുറയുമ്പോഴും രാജ്യത്ത് ഇന്ധനവിലയില്‍ യാതൊരു മാറ്റവുമില്ല. അഴിമതിയില്ലാത്ത സര്‍ക്കാരുണ്ടാക്കുമെന്നു പറഞ്ഞു, പക്ഷെ ബാങ്കുകള്‍ കൊള്ളയടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു സിദ്ധരാമയ്യ പറയുന്നു

വികസനവിരുദ്ധരും വര്‍ഗീയവാദികളുമായ ബിജെപിയെയും അവസരവാദികളായ ജെഡിഎസിനെയും തോല്‍പ്പിക്കാനുള്ളതാണ് കോണ്‍ഗ്രസിന്റെ പോരാട്ടം. കര്‍ണാടകയുടെ സമഗ്ര വികസനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ അഞ്ചു വര്‍ഷമായി നടത്തിവരുന്ന സര്‍ക്കാര്‍ എല്ലാ മേഖലകളിലും സംസ്ഥാനത്തെ ഒന്നാമതെത്തിക്കാനാണു ശ്രമിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. മേയ് 12നാണ് കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. 15നു വോട്ടെണ്ണല്‍. 

.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com