മോദി ഭരണത്തിന്റെ വാഗ്ദാനലംഘനങ്ങള്‍ തുറന്നുകാണിക്കാന്‍ കോണ്‍ഗ്രസിന്റെ 'ജന്‍ ആക്രോശ് റാലി ' ഇന്ന്

മോദി ഭരണത്തിന്റെ വാഗ്ദാനലംഘനങ്ങള്‍ തുറന്നുകാണിക്കാന്‍ കോണ്‍ഗ്രസിന്റെ 'ജന്‍ ആക്രോശ് റാലി ' ഇന്ന്

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിന് ശേഷം രാജ്യതലസ്ഥാനത്ത് നടക്കുന്ന ആദ്യ പൊതുറാലിയെ രാഹുല്‍ ഗാന്ധി ഇന്ന് അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിന് ശേഷം രാജ്യതലസ്ഥാനത്ത് നടക്കുന്ന ആദ്യ പൊതുറാലിയെ രാഹുല്‍ ഗാന്ധി ഇന്ന് അഭിസംബോധന ചെയ്യും. കര്‍ണാടക തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ രാംലീല മൈതാനത്ത് നടക്കുന്ന റാലിയില്‍ ബിജെപിക്കെതിരെ രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചേക്കും. ജന്‍ ആക്രോശ് റാലി എന്ന് പേരിട്ടിരിക്കുന്ന പരിപാടിയില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ പൂര്‍ത്തിയാക്കാത്ത വാഗ്ദാനങ്ങളും വര്‍ഗീയ രാഷ്ട്രീയവും തുറന്നുകാണിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

രാഹുല്‍ ഗാന്ധിക്ക് പുറമേ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തുടങ്ങിയ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ റാലിയില്‍ പങ്കെടുക്കും.  യുവാക്കള്‍ക്കായി തൊഴില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞ നാലുവര്‍ഷത്തെ മോദി ഭരണത്തില്‍ കഴിഞ്ഞില്ലെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറ്റപ്പെടുത്തി. സ്ത്രീകളുടെ സുരക്ഷ അപകടകരമായ അവസ്ഥയിലാണ്. ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷികോല്‍പ്പനങ്ങള്‍ക്ക് വില ലഭിക്കാത്ത അവസ്ഥയില്ലാണ് കര്‍ഷകരെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. സര്‍ക്കാര്‍ വിരുദ്ധ നയങ്ങള്‍ക്കെതിരെയുളള പൊതുരോഷം പ്രകടിപ്പിക്കാന്‍ റാലിയില്‍ പങ്കെടുക്കാന്‍ രാഹുല്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com