മാസശമ്പളത്തില്‍ വര്‍ധനവ് ഉടന്‍; പിഎഫ് വിഹിതം സര്‍ക്കാര്‍ വെട്ടിച്ചുരുക്കുന്നു

ഈ തീരുമാനം നടപ്പിലായാല്‍ ശമ്പളമായി കയ്യില്‍ കിട്ടുന്ന തുകയിലും വര്‍ധനവ് ഉണ്ടാകും. ഇതോടെ ജനങ്ങള്‍ വിപണിയില്‍ ചിലവഴിക്കുന്ന പണം കൂടുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ
മാസശമ്പളത്തില്‍ വര്‍ധനവ് ഉടന്‍; പിഎഫ് വിഹിതം സര്‍ക്കാര്‍ വെട്ടിച്ചുരുക്കുന്നു

ന്യൂഡല്‍ഹി: മാസ ശമ്പളത്തില്‍ നിന്നും പിടിക്കുന്ന പിഎഫ് വിഹിതം കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു.  നിലവില്‍ പിഎഫിലേക്കായി അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനമാണ് എല്ലാ മാസവും തൊഴിലാളികള്‍ നല്‍കുന്നത്. ഇത് രണ്ട് ശതമാനം കുറയ്ക്കാനാണ്  നിയോഗിച്ച കമ്മിഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഈ തീരുമാനം നടപ്പിലായാല്‍ ശമ്പളമായി കയ്യില്‍ കിട്ടുന്ന തുകയിലും വര്‍ധനവ് ഉണ്ടാകും. ഇതോടെ ജനങ്ങള്‍ വിപണിയില്‍ ചിലവഴിക്കുന്ന പണം കൂടുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. തൊഴില്‍ വകുപ്പാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുന്നത്.

പന്ത്രണ്ടില്‍ നിന്നും പത്ത് ശതമാനത്തിലേക്ക് പിഎഫിലേക്കുള്ള വിഹിതം കുറയുമ്പോള്‍ തൊഴിലാളിക്ക് കൂടുതല്‍ ശമ്പളം നല്‍കാന്‍ സ്ഥാപനമുടമയ്ക്കും സാധിക്കും. 20 തൊഴിലാളികളില്‍ താഴെയുള്ള സ്ഥാപനങ്ങളില്‍ 10 ശതമാനം തന്നെയാണ് ഇപ്പോള്‍ സാമൂഹ്യ സുരക്ഷ ഫണ്ടിലേക്ക് അടച്ചു കൊണ്ടിരിക്കുന്ന തുക. 
 ഈ നിര്‍ദ്ദേശങ്ങള്‍ കമ്മിറ്റി സമര്‍പ്പിച്ചാല്‍ സമൂഹ്യസുരക്ഷാ പദ്ധതികളുമായി ബന്ധപ്പെട്ട ഓഹരിയുടമകളുമായി ചര്‍ച്ച നടത്തുമെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സാമൂഹ്യ സുരക്ഷ പരിധിയില്‍ നിലവില്‍ 10 കോടി ആളുകളാണ് ഉള്ളത്. ഇത് 50 കോടിയായി വര്‍ധിപ്പിക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com