നാസിക്ക്: പുലിയുടെ കൈയില്‍ നിന്ന് മൂന്ന് വയസ്സുകാരനെ അത്ഭുതകരമായ രക്ഷപ്പെടുത്തി അമ്മയും വല്യമ്മയും. നാസിക് ജില്ലയിലെ കെറ്റകി വില്ലേജില്‍ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം.
കുട്ടി കൃഷിയിടത്തില്‍ കളിക്കുന്നതിനിടെയാണ് പുലിയിറങ്ങിയത്. കുട്ടിയുടെ വായ് കടിച്ചെടുത്തതിന് പിന്നാലെ കരച്ചില് കേട്ട് അമ്മയും വല്ല്യമ്മയും ഓടിയെത്തുകയായിരുന്നു. പുലിയുടെ ആക്രമണത്തില്‍ നിന്നും ഇവര്‍ കുട്ടിയെ നാടകീയമായി രക്ഷപ്പടുത്തുകയായിരുന്നെന്ന് പൊലീസ് ഓഫീസര്‍ ദിന്ദോരി പറയുന്നു. പരുക്കേറ്റ മൂന്ന് വയസ്സുകാരന് നാസികിലെ ആശുപത്രിയില്‍ ചികിത്സയിലാണ്
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ