'എനിക്ക് കിട്ടാത്തത് മറ്റാര്‍ക്കും വേണ്ട'; വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് പട്ടാപ്പകല്‍ യുവതിയെ കുത്തിക്കൊന്നു

'എനിക്ക് കിട്ടാത്തത് മറ്റാര്‍ക്കും വേണ്ട'; വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് പട്ടാപ്പകല്‍ യുവതിയെ കുത്തിക്കൊന്നു

ഈസ്‌റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയിലൂടെ ഇരുചക്രവാഹനത്തില്‍ പോവുകയായിരുന്ന യുവതിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തിയാണ് കൊല നടത്തിയത്

മുംബൈ; വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് 20 കാരിയെ യുവാവ് കുത്തിക്കൊന്നു. മഹാരാഷ്ട്രയിലെ തേനിയില്‍ പട്ടാപ്പകല്‍ റോഡില്‍ വെച്ചായിരുന്നു ക്രൂരകൃത്യം അരങ്ങേറിയത്. തന്റെ വിവാഹഭ്യര്‍ത്ഥനയ്ക്ക് മറുപടി ചോദിച്ച് എത്തിയ യുവാവ് പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന കത്തി എടുത്ത് യുവതിയെ കുത്തുകയായിരുന്നു. തേനി സ്വദേശിയായ പ്രാചി സഡെയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 25 കാരനായ ആകാശ് പവറിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഈസ്‌റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയിലൂടെ ഇരുചക്രവാഹനത്തില്‍ പോവുകയായിരുന്ന യുവതിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തിയാണ് കൊല നടത്തിയത്. വണ്ടി യില്‍ നിന്ന് പ്രാചിയെ തള്ളിയിട്ടതിന് ശേഷം അപമാനിക്കുകയും വിവാഹാഭ്യര്‍ത്ഥനയ്ക്ക് മറുപടി ചോദിക്കുകയുമായിരുന്നു. എന്നാല്‍ യുവതി സമ്മതം മൂളാതിരുന്നതോടെ പ്രകോപിതനായ ആകാശ് ' എന്റേതായില്ലെങ്കില്‍ നീ മറ്റാരുടേതും ആകേണ്ട'എന്നു പറഞ്ഞ് കത്തി എടുത്ത് ആക്രമിക്കുകയായിരുന്നു. 

നിരവധി തവണ യുവതിയെ കുത്തിയശേഷം അക്രമി രക്ഷപ്പെട്ടു. റോഡ് സൈഡില്‍ ചോരയൊലിപ്പിച്ച് കിടന്ന യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവസ്ഥലത്തു നിന്നും ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെട്ട ഇയാളെ ഒരു സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com