അക്കൗണ്ടന്റ് പരീക്ഷയെഴുതിയ എല്ലാവരും തോറ്റു ! 80 ഒഴിവുകളിലേക്ക് പരീക്ഷ എഴുതിയത് 8000 പേര്‍

ബിരുദധാരികളാണ് പരീക്ഷ എഴുതിയ എല്ലാവരും
അക്കൗണ്ടന്റ് പരീക്ഷയെഴുതിയ എല്ലാവരും തോറ്റു ! 80 ഒഴിവുകളിലേക്ക് പരീക്ഷ എഴുതിയത് 8000 പേര്‍

പനാജി: ഗോവന്‍ സര്‍ക്കാരിന്റെ അക്കൗണ്ടന്റ് പരീക്ഷയെഴുതിയ ഉദ്യോഗാര്‍ത്ഥികളെല്ലാം തോറ്റു. വിവധ വകുപ്പുകളിലായി 80 ഒഴിവുകളിലേക്ക് 8000 പേരാണ് അപേക്ഷിച്ചിരുന്നത്. പരീക്ഷ എഴുതിയവരില്‍ ആര്‍ക്കും യോഗ്യതാ കടമ്പയായ 50 മാര്‍ക്ക് സ്‌കോര്‍ ചെയ്യാനായില്ലെന്ന വിവരം അധികൃതര്‍ തന്നെയാണ് പുറത്തു വിട്ടത്. ബിരുദധാരികളാണ് പരീക്ഷ എഴുതിയ എല്ലാവരും.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസത്തിലാണ് പരീക്ഷാ നോട്ടിഫിക്കേഷന്‍ പുറത്തിറക്കിയത്. ജനുവരി ഏഴിനായിരുന്നു പരീക്ഷ. ഇംഗ്ലീഷ്, പൊതുവിജ്ഞാനം, അക്കൗണ്ട്‌സ് വിഭാഗത്തില്‍ നിന്നുള്ള കുറച്ച് ചോദ്യങ്ങള്‍ എന്നിവയാണ് പരീക്ഷയില്‍ ഉണ്ടായിരുന്നത്. പ്രാഥമിക തലത്തില്‍ നടത്തിയ ഈ പരീക്ഷ വിജയിക്കുന്നവര്‍ക്ക് ഇന്റര്‍വ്യൂവിന് ശേഷമാണ് ഫൈനല്‍ ലിസ്റ്റ് ഇടാന്‍ തീരുമാനിച്ചിരുന്നത്.  

പരീക്ഷ എഴുതിയ എല്ലാവരും തോറ്റത് ഗോവയിലെ വിദ്യാഭ്യാസ സമ്പ്രദായം ദയനീയമായ പരാജയമാണ് എന്നതിന്റെ തെളിവാണ് എന്ന് ആംആദ്മി പാര്‍ട്ടിയുടെ ഗോവയിലെ ജനറല്‍ സെക്രട്ടറി പ്രദീപ് പട്ഗാവോങ്കര്‍ വിമര്‍ശനം ഉന്നയിച്ചു. ഗോവന്‍ സര്‍വകലാശാലകള്‍ക്ക് വലിയ നാണക്കേടാണ് ഈ സംഭവമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com