കുര്‍ക്കുറെയും മാഗിയുമല്ല, ഫണ്ട് അനുവദിക്കൂവെന്ന് കുടകിലെ പ്രളയബാധിതര്‍; പുനര്‍ നിര്‍മ്മാണത്തിന് വേണ്ടി വരിക കോടികള്‍

വീടുകള്‍ക്ക് പുറമേ ശുദ്ധജലം ലഭ്യമാക്കുന്നതിനും ശൗചാലയങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്നതിനും വലിയ തുക ആവശ്യമായി വരുമെന്നാണ് കണക്ക് കൂട്ടുന്നത്
കുര്‍ക്കുറെയും മാഗിയുമല്ല, ഫണ്ട് അനുവദിക്കൂവെന്ന് കുടകിലെ പ്രളയബാധിതര്‍; പുനര്‍ നിര്‍മ്മാണത്തിന് വേണ്ടി വരിക കോടികള്‍

മംഗലാപുരം :  പ്രളയം തകര്‍ത്തെറിഞ്ഞ കുടകിന് ആവശ്യം സാമ്പത്തിക സഹായമാണെന്ന് ജില്ലാ ഭരണകൂടം. ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കുള്ള സാധനങ്ങള്‍ സന്നദ്ധസംഘടനകളും മറ്റും എത്തിക്കുന്നുണ്ടെന്നും എന്നാല്‍ അടിയന്തരമായി സാമ്പത്തിക സഹായമാണ് കുടകിനെ പുനര്‍നിര്‍മ്മിക്കാന്‍ ആവശ്യമെന്നും അധികൃതര്‍ പറയുന്നു. 400 ല്‍ അധികം പേര്‍ പ്രളയത്തിലും ഉരുള്‍പൊട്ടലിലും ഒഴുകിപ്പോയതായാണ് അനൗദ്യോഗിക കണക്കുകള്‍.

ദുരിതാശ്വാസക്യാമ്പുകളിലേക്ക് ആവശ്യത്തില്‍ കൂടുതല്‍ സാധനങ്ങള്‍ എത്തിയിട്ടുണ്ട്. എന്നാല്‍ താത്കാലികമായെങ്കിലും വീടുകള്‍ നിര്‍മ്മിക്കുന്നതിന് വലിയ ഫണ്ട് ആവശ്യമാണെന്നാണ് സഹായാഭ്യര്‍ത്ഥനയില്‍ കുടക് ജില്ലാ അധികൃതര്‍ പറയുന്നത്.  പ്രളയത്തില്‍ കുടകില്‍ വലിയ തൊഴില്‍ നഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കൃഷിയിടങ്ങള്‍ ഉരുള്‍പൊട്ടലില്‍ തകര്‍ന്നു. ജീവനോപാധികള്‍ നശിച്ച നിലയ്ക്ക് പുനരധിവാസത്തിനുള്ള സാമ്പത്തിക സഹായം ലഭിച്ചില്ലെങ്കില്‍ ജനജീവിതം ദുസ്സഹമാകുമെന്നും ക്യാമ്പുകളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും പറയുന്നു.

 വീടുകള്‍ക്ക് പുറമേ ശുദ്ധജലം ലഭ്യമാക്കുന്നതിനും ശൗചാലയങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്നതിനും വലിയ തുക ആവശ്യമായി വരുമെന്നാണ് കണക്ക് കൂട്ടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com