ബിഹാറില്‍ ബിജെപിക്കു തിരിച്ചടി; ഉപേന്ദ്ര കുശാവ സഖ്യം വിട്ടു, കേന്ദ്രമന്ത്രിസ്ഥാനം രാജിവയ്ക്കും

ബിഹാറില്‍ ബിജെപിക്കു തിരിച്ചടി; ഉപേന്ദ്ര കുശാവ സഖ്യം വിട്ടു, കേന്ദ്രമന്ത്രിസ്ഥാനം രാജിവയ്ക്കും
ബിഹാറില്‍ ബിജെപിക്കു തിരിച്ചടി; ഉപേന്ദ്ര കുശാവ സഖ്യം വിട്ടു, കേന്ദ്രമന്ത്രിസ്ഥാനം രാജിവയ്ക്കും

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പു പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ബിഹാറില്‍ എന്‍ഡിഎയില്‍ വിള്ളല്‍ വീഴ്ത്തി ഉപേന്ദ്ര കുശാവ സഖ്യം വിടുന്നു. സീറ്റ് വിഭജനത്തില്‍ ബിജെപിയും ജെഡിയുവും ഏകപക്ഷീയമായി തീരുമാനമെടുത്തെന്ന് ആരോപിച്ചാണ് കുശാവയുടെ ആര്‍എല്‍എസ്പി സഖ്യം വിടുന്നത്. കുശാവ ഇന്നു കേന്ദ്ര മന്ത്രിസഭയില്‍ നിന്നു രാജിവയ്ക്കും.

നാല്‍പ്പത് സീറ്റുള്ള ബിഹാറില്‍ പതിനേഴു സീറ്റില്‍ വീതം മത്സരിക്കാന്‍ ബിജെപിയും ജെഡിയുവും ധാരണയിലായിരുന്നു. ആര്‍എല്‍എസ്പിക്കു രണ്ടു സീറ്റ് നല്‍കാനാണ് തീരുമാനം. ഇതില്‍ പ്രതിഷേധിച്ചാണ് കുശാവ സഖ്യം വിടുന്നത്.

കഴിഞ്ഞ മൂന്നു സീറ്റുകളില്‍ മത്സരചിച്ച കുശാവയുടെ പാര്‍ട്ടി മൂന്നിടത്തും വിജയിച്ചിരുന്നു. എന്നാല്‍ ജഹാനാബാദില്‍നിന്നുള്ള എംപി അരുണ്‍ കുമാര്‍ പാര്‍ട്ടിയുമായി ഭിന്നതയിലാണ്. രണ്ടു വര്‍ഷം മുമ്പ് അരുണ്‍ കുമാറിനെ ആര്‍എല്‍എസ്പി സസ്‌പെന്‍ഡ് ചെയ്തിരുന്നു.
 
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com