സച്ചിന്‍ പൈലറ്റും അശോക് ഗഹലോട്ടും വിജയിച്ചു ; വസുന്ധര രാജ സിന്ധ്യക്കും ജയം

സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കി അഞ്ചു വര്‍ഷവും ഭരിക്കുമെന്ന്  സംസ്ഥാന അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ്
സച്ചിന്‍ പൈലറ്റും അശോക് ഗഹലോട്ടും വിജയിച്ചു ; വസുന്ധര രാജ സിന്ധ്യക്കും ജയം

ജയ്പൂര്‍ : രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റും മുന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ടും വിജയിച്ചു. ടോങ്കില്‍ നിന്നാണ് സച്ചിന്‍ പൈലറ്റ് നിയമസഭയിലെത്തിയത്. ഇതാദ്യമായാണ് സച്ചിന്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 

സിറ്റിംഗ് സീറ്റായ സര്‍ദാര്‍പുരയില്‍ നിന്നാണ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ അശോക് ഗഹലോട്ട് വിജയിച്ചത്. കോണ്‍ഗ്രസിന് അധികാരം ലഭിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരാണ് ഇരുവരും. 

അതേസമയം മുഖ്യമന്ത്രി ആരാകുമെന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി തീരുമാനം എടുക്കുമെന്ന് സച്ചിന്‍ പൈലറ്റും അശോക് ഗെഹലോട്ടും പറഞ്ഞു. ജനവിധി കോണ്‍ഗ്രസിന് അനുകൂലമാണ്. സ്വതന്ത്രരും ബിജെപി ഇതര എംഎല്‍എമാരെയും ഒപ്പം നിര്‍ത്തുമെന്നും അശോക് ഗഹലോട്ട് അറിയിച്ചു. 

സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കി അഞ്ചു വര്‍ഷവും ഭരിക്കുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് പറഞ്ഞു. ബിജെപിയുടെ ദുര്‍ഭരണത്തില്‍ നിന്നും ജനങ്ങളോ മോചിപ്പിച്ച നല്ല ഭരണം കാഴ്ചവെക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമെന്നും സച്ചിന്‍ പൈലറ്റ് അറിയിച്ചു. എട്ട് സ്വതന്ത്ര എംഎല്‍എമാരുമായി സച്ചിന്‍ പൈലറ്റ് ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. 

രാജസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ കോണ്‍ഗ്രസ് തുടങ്ങി. അതിന് മുന്നോടിയായി കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം നാളെ ചേരും. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ പാര്‍ട്ടി ജയ്പൂരിലേക്ക് അയച്ചിട്ടുണ്ട്. ജല്‍റാംപതന്‍ അസംബ്ലി സീറ്റില്‍ നിന്നും മുഖ്യമന്ത്രി വസുന്ധരെ രാജ സിന്ധ്യയും വിജയിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com