ഊര്‍ജിത് പട്ടേലിനോട് രാജി ആവശ്യപ്പെട്ടിരുന്നില്ല; പ്രചാരണം അടിസ്ഥാനരഹിതമെന്ന് അരുണ്‍ ജയറ്റ്‌ലി

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനം രാജിവയ്ക്കാന്‍ ഊര്‍ജിത് പട്ടേലിനെ സര്‍ക്കാര്‍ നിര്‍ബന്ധിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ധനമന്ത്രി അരുണ്‍ ജയറ്റ്‌ലി
ഊര്‍ജിത് പട്ടേലിനോട് രാജി ആവശ്യപ്പെട്ടിരുന്നില്ല; പ്രചാരണം അടിസ്ഥാനരഹിതമെന്ന് അരുണ്‍ ജയറ്റ്‌ലി

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനം രാജിവയ്ക്കാന്‍ ഊര്‍ജിത് പട്ടേലിനെ സര്‍ക്കാര്‍ നിര്‍ബന്ധിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ധനമന്ത്രി അരുണ്‍ ജയറ്റ്‌ലി. സെന്‍ട്രല്‍ റിസര്‍വില്‍ നിന്നും കേന്ദ്രസര്‍ക്കാരിന് ധനസഹായം നല്‍കണമെന്ന ആവശ്യത്തോട് പട്ടേല്‍ വിയോജിച്ചതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ രാജി ആവശ്യപ്പെട്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

റിസര്‍വ് ബാങ്കിന്റെ ഒരു രൂപ പോലും കേന്ദ്രസര്‍ക്കാരിന് വേണ്ടെന്നും ജയറ്റ്‌ലി വ്യക്തമാക്കി. പട്ടേല്‍ രാജിവച്ചത് ഞെട്ടലുളവാക്കിയ വാര്‍ത്തയായിരുന്നുവെന്നും രാജി തീരുമാനത്തില്‍ പങ്കില്ലെന്നും ജയറ്റ്‌ലി പറഞ്ഞു.

ഈ മാസം ആദ്യമാണ് തികച്ചും സ്വകാര്യമായ കാരണങ്ങളാല്‍ രാജിവയ്ക്കുന്നുവെന്ന് വ്യക്തമാക്കി ഊര്‍ജിത് പട്ടേല്‍ ഗവര്‍ണര്‍ സ്ഥാനമൊഴിഞ്ഞത്. ശക്തികാന്ത ദാസാണ് പകരം ഗവര്‍ണറായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com