ഫൈഫ്സ്റ്റാര്‍ ടെന്റുകളുമായി പ്രയാഗ് രാജ് ; മോടി കൂട്ടാന്‍ ആഡംബര ഭക്ഷണശാലകളും സൗജന്യ വൈഫൈയും, കുംഭമേളയുടെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്

കുംഭമേളയ്‌ക്കെത്തുന്നവര്‍ക്കായി പ്രയാഗ് രാജില്‍ ഫൈഫ് സ്റ്റാര്‍ ടെന്റുകള്‍ ഒരുങ്ങുന്നു. 25 ലക്ഷം രൂപ ചിലവഴിച്ച് 1200 ടെന്റുകളാണ് മേളയ്‌ക്കെത്തുന്ന സംന്യാസിമാര്‍ക്കും ഭക്തജനങ്ങള്‍ക്കുമായി തയ്യാറാക്കുന്ന
ഫൈഫ്സ്റ്റാര്‍ ടെന്റുകളുമായി പ്രയാഗ് രാജ് ; മോടി കൂട്ടാന്‍ ആഡംബര ഭക്ഷണശാലകളും സൗജന്യ വൈഫൈയും, കുംഭമേളയുടെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്

പ്രയാഗ് രാജ്:  കുംഭമേളക്ക് എത്തുന്നവര്‍ക്കായി പ്രയാഗ് രാജില്‍ ഫൈഫ് സ്റ്റാര്‍ ടെന്റുകള്‍ ഒരുങ്ങുന്നു. 25 ലക്ഷം രൂപ ചിലവഴിച്ച് 1200 ടെന്റുകളാണ് മേളയ്‌ക്കെത്തുന്ന സംന്യാസിമാര്‍ക്കും ഭക്തജനങ്ങള്‍ക്കുമായി തയ്യാറാക്കുന്നത്. മൂന്ന് വിഭാഗത്തിലുള്ള ആഡംബര ടെന്റുകളാവും നഗരത്തില്‍ നിര്‍മ്മിക്കുക. ടിവി, വൈഫൈ, ആധുനിക ബാത്ത്‌റൂമുകള്‍ എന്നീ സൗകര്യങ്ങള്‍ ഓരോന്നിലും ഉണ്ടാവും.

എട്ട് ആഡംബര ഭക്ഷണശാലകളും നഗരത്തില്‍ ഉടന്‍ തയ്യാറാക്കും. വിദേശത്ത് നിന്നും എത്തുന്ന തീര്‍ത്ഥാടകരെ കൂടി കണക്കിലെടുത്താണ് ഫൈവ്സ്റ്റാര്‍ ടെന്റുകള്‍ ഒരുക്കുന്നതെന്ന് കമ്മീഷണര്‍ ആഷിഷ് ഗോയല്‍ അറിയിച്ചു. സ്വകാര്യ-പൊതുജന പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ നടത്തിപ്പിനായി പ്രത്യേക ഉദ്യോഗസ്ഥരെയും നിയമിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

കുംഭമേളയ്ക്കായി നഗരം ഒരുങ്ങതിന് പുറമേ തീര്‍ത്ഥാടകരെത്തുന്ന ട്രെയിനുകളുടെ കോച്ചുകളും റെയില്‍വേ മോടി കൂട്ടിയിട്ടുണ്ട്. കുംഭമേളയുടെ വര്‍ണ്ണച്ചിത്രങ്ങളും പെയിന്റിങുകളുമാണ് നല്‍കിയിരിക്കുന്നത്.

ജനുവരി 14ന് ആരംഭിക്കുന്ന അര്‍ധ കുംഭമേള മാര്‍ച്ച് മൂന്ന് വരെ നീളും. ഗംഗയും യമുനയും സരസ്വതിയും സംഗമിക്കുന്ന ത്രിവേണീ സംഗമ സ്ഥലത്താണ് കുംഭമേള നടക്കുന്നത്. ലക്ഷക്കണക്കിന് ഭക്തരും സംന്യാസികളുമാണ് ഓരോ കുംഭമേളയ്ക്കും എത്തുന്നത്. ഇക്കുറി വിദേശത്ത് നിന്നും വലിയതോതില്‍  തീര്‍ത്ഥാടകര്‍ എത്തിച്ചേരുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. കുംഭമേളയുടെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച പ്രയാഗ് രാജ് സന്ദര്‍ശിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com