വിദേശകാര്യ മന്ത്രാലയത്തിന്റെ ഉന്നതതല യോഗങ്ങള്‍ ഇനി 'ജിന്നാ ഹൗസില്‍' ; വസതി ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നുവെന്ന് സുഷമാ സ്വരാജ്

ഇന്ത്യാ- പാക് വിഭജനത്തിന് മുമ്പ് നെഹ്‌റുവും ഗാന്ധിയും ജിന്നയും പല സുപ്രധാന തീരുമാനങ്ങളും കൈക്കൊണ്ട സ്ഥലം കൂടിയാണ് ജിന്നാ ഹൗസ്. ഒരുഘട്ടത്തില്‍ ജിന്നാ ഹൗസ് കോണ്‍സുലേറ്റായി മാറ്റാന്‍ പാകിസ്ഥാന്‍ ആഗ്രഹിച്
വിദേശകാര്യ മന്ത്രാലയത്തിന്റെ ഉന്നതതല യോഗങ്ങള്‍ ഇനി 'ജിന്നാ ഹൗസില്‍' ; വസതി ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നുവെന്ന് സുഷമാ സ്വരാജ്

ന്യൂഡല്‍ഹി: അഖിലേന്ത്യാ മുസ്ലിംലീഗ് നേതാവും പാകിസ്ഥാന്‍ സ്ഥാപകനുമായ മുഹമ്മദലി ജിന്നയുടെ മുംബൈയിലെ വസതിയുടെ ഉടമസ്ഥാവകാശം ഇനി വിദേശകാര്യ മന്ത്രാലയത്തിന്. ന്യൂഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസ് പോലെ ഉന്നതതല യോഗങ്ങള്‍ നടത്താനുള്ള വേദിയാക്കി ജിന്നാ ഹൗസിനെ മാറ്റുമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. 

ജിന്നയുടെ മകളായിരുന്ന ദിന വാദിയ ഈ വസ്തു വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് 2007 ല്‍ ബോംബൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്ന് വലിയ വിവാദങ്ങളാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ദിന വാദിയ മരിച്ചതോടെയാണ് വസതി വിദേശകാര്യ മന്ത്രാലയത്തിന് തത്വത്തില്‍ ലഭിച്ചത്. ഉടമസ്ഥാവകാശം വിദേശകാര്യ മന്ത്രാലയത്തിന്റെ പേരിലാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ നേരത്തെ ലോക്‌സഭയെ അറിയിച്ചിരുന്നു.

(ഗാന്ധിജിയും ജിന്നയും)
 

രണ്ടര ഏക്കര്‍ സ്ഥലത്ത് 1936 ലാണ് ജിന്ന ഹൗസ് പണികഴിപ്പിച്ചത്. ക്ലോഡ് ബാറ്റ്‌ലി രൂപകല്‍പ്പന ചെയ്ത ഈ സൗധം മഹാരാഷ്ട്രാ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് എതിര്‍വശത്തായാണുള്ളത്. ഇന്ത്യാ- പാക് വിഭജനത്തിന് മുമ്പ് നെഹ്‌റുവും ഗാന്ധിയും ജിന്നയും പല സുപ്രധാന തീരുമാനങ്ങളും കൈക്കൊണ്ട സ്ഥലം കൂടിയാണ് ജിന്നാ ഹൗസ്. ഒരുഘട്ടത്തില്‍ ജിന്നാ ഹൗസ് കോണ്‍സുലേറ്റായി മാറ്റാന്‍ പാകിസ്ഥാന്‍ ആഗ്രഹിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com