കര്‍ഷകര്‍ക്കു കൈത്താങ്ങുമായി കേന്ദ്രം: കൊപ്രയുടെ താങ്ങുവില കുത്തനെ ഉയര്‍ത്തി

കര്‍ഷകര്‍ക്കു കൈത്താങ്ങുമായി കേന്ദ്രം: കൊപ്രയുടെ താങ്ങുവില കുത്തനെ ഉയര്‍ത്തി

കൊപ്രയുടെ താങ്ങുവില കുത്തനെ ഉയര്‍ത്താന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനം. ക്വിന്റലിന് രണ്ടായിരം രൂപയുടെ വര്‍ധനയാണ് വരുത്തിയിട്ടുള്ളത്

ന്യൂഡല്‍ഹി: കൊപ്രയുടെ താങ്ങുവില കുത്തനെ ഉയര്‍ത്താന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനം. ക്വിന്റലിന് രണ്ടായിരം രൂപയുടെ വര്‍ധനയാണ് വരുത്തിയിട്ടുള്ളത്.

മില്‍കൊപ്രയുടെ താങ്ങുവില 9521 രൂപയായാണ് ഉയര്‍ത്തിയത്. 7511 ആണ് ഇപ്പോഴത്തെ വില. ഉണ്ടകൊപ്രയുടെ വില 9920 രൂപയായും ഉയര്‍ത്തി. 

ഇന്നു ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്രമന്ത്രിസഭാ സമിതിയാണ് തീരുമാനമെടുത്തത്. 2019 സീസണിലേക്കാണ് തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com