ഗുണ്ടൂരിലെ മുളകില്‍ ക്യാന്‍സര്‍ ഉണ്ടാക്കുന്ന രാസവസ്തുക്കളുടെ അംശം കണ്ടെത്തി ; കയറ്റുമതി തടസ്സപ്പെട്ടേക്കും

മുളക് സൂക്ഷിക്കുന്നതിനുപയോഗിക്കുന്ന രാസവസ്തുക്കളില്‍ നിന്നാണ് അഫ്‌ളാടോണ്‍ മുളകിലെത്തിയതെന്നാണ് കരുതുന്നത്. ഇതോടെ വിദേശങ്ങളിലേക്കുള്ള കയറ്റുമതി തടസ്സപ്പെട്ടേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്
ഗുണ്ടൂരിലെ മുളകില്‍ ക്യാന്‍സര്‍ ഉണ്ടാക്കുന്ന രാസവസ്തുക്കളുടെ അംശം കണ്ടെത്തി ; കയറ്റുമതി തടസ്സപ്പെട്ടേക്കും

വിജയവാഡ: ഗുണ്ടൂരിലെ മുളക്പാടങ്ങളില്‍ നിന്നും ശേഖരിച്ച് പരിശോധനയ്ക്കയച്ച മുളകില്‍ ക്യാന്‍സറിന് കാരണമായ അഫ്‌ളാടോണുകളുടെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഉയര്‍ന്ന അളവിലാണ് വിഷവസ്തുക്കളുടെ സാന്നിധ്യം മുളകില്‍ കണ്ടെത്തിയതെന്ന്  ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തി. 

മുളക് സൂക്ഷിക്കുന്നതിനുപയോഗിക്കുന്ന രാസവസ്തുക്കളില്‍ നിന്നാണ് അഫ്‌ളാടോണ്‍ മുളകിലെത്തിയതെന്നാണ് കരുതുന്നത്. ഇതോടെ വിദേശങ്ങളിലേക്കുള്ള കയറ്റുമതി തടസ്സപ്പെട്ടേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2.80 ലക്ഷം ടണ്ണാണ് യുഎസ്, യു കെ മിഡില്‍ ഈസ്റ്റ് തുടങ്ങിയ രാജ്യങ്ങളിലേക്ക് പ്രതിവര്‍ഷം ഗുണ്ടൂരില്‍ നിന്ന് കയറ്റുമതി ചെയ്യുന്നത്.

മുളക് സൂക്ഷിക്കുന്നതിനായി ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കണമെന്നും ഗവേഷകര്‍ അറിയിച്ചു. പഠനത്തിന്റെ ഭാഗമായി വിജയവാഡയിലെ കടകളില്‍ നിന്നും വീടുകളില്‍ നിന്നും ഗുണ്ടൂരിലെ ചന്തകളില്‍ നിന്നുമാണ് മുളക് ശേഖരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com