ഭാര്യയുടെ കാമുകനെന്ന് കരുതി 14കാരനായ സ്വന്തം മകനെ അച്ഛന്‍ മഴുകൊണ്ട് വെട്ടി

ഭാര്യയുടെ കാമുകനെന്ന് കരുതി 14 കാരനായ സ്വന്തം മകനെ അച്ഛന്‍ വെട്ടിപരിക്കേല്‍പ്പിച്ചു
ഭാര്യയുടെ കാമുകനെന്ന് കരുതി 14കാരനായ സ്വന്തം മകനെ അച്ഛന്‍ മഴുകൊണ്ട് വെട്ടി

ഹൈദരാബാദ്: ഭാര്യയുടെ കാമുകനെന്ന് കരുതി 14 കാരനായ സ്വന്തം മകനെ അച്ഛന്‍ വെട്ടിപരിക്കേല്‍പ്പിച്ചു.തെലുങ്കാനയിലെ കുര്‍ണൂല്‍ ജില്ലയിലെ ഗുട്ടുപാലെ ഗ്രാമത്തില്‍ വെളളിയാഴ്ചയായിരുന്നു നാടിനെ നടുക്കിയ സംഭവമുണ്ടായത്.  ഗ്രാമവാസിയായ സോമണ്ണയാണ് മകനായ പരശുരാമിനെ അബദ്ധത്തില്‍ വെട്ടിയത്. കൈയ്ക്കും തോളെല്ലിനും ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിലായിരുന്നു സോമണ്ണ. ഇക്കാര്യത്തെ ചൊല്ലി മകനുമായി പലതവണ വീട്ടില്‍ വഴക്ക് നടന്നിരുന്നു. മനസില്‍ സംശയവുമായി വീട്ടില്‍ പ്രവേശിച്ചപ്പോള്‍ ഭാര്യയ്‌ക്കൊപ്പം ആരോ കിടക്കുന്നത് സോമണ്ണയുടെ ശ്രദ്ധയില്‍പ്പെട്ടു. പിന്നൊന്നും ആലോചിക്കാതെ , മഴുവെടുത്ത് വെട്ടുകയായിരുന്നു. ആക്രമണം പ്രതിരോധിക്കാന്‍ മകന്‍ ശ്രമിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റതായി പൊലീസ് പറയുന്നു. പിന്നീടാണ് മകനെയാണ് താന്‍ വെട്ടിയതെന്ന് ഇയാള്‍ തിരിച്ചറിയുന്നത്.സോമണ്ണയ്‌ക്കെതിരെ ഐ.പി.സി 307 പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com