എം ആര്‍ ഐ സ്‌കാനിങ്ങ് മെഷീനില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

 മുംബൈയില്‍ എം ആര്‍ ഐ സ്‌കാനിങ്ങ് മെഷീനില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. മുപ്പത്തിരണ്ടുകാരനായ രാജേഷ് മാരുവാണ് കൊല്ലപ്പെട്ടത് 
എം ആര്‍ ഐ സ്‌കാനിങ്ങ് മെഷീനില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

മുംബൈ: മുംബൈയില്‍ എം ആര്‍ ഐ സ്‌കാനിങ്ങ് മെഷീനില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. മുപ്പത്തിരണ്ടുകാരനായ രാജേഷ് മാരുവാണ് കൊല്ലപ്പെട്ടത് . 

മുംബൈ ബി വൈ എല്‍ നായര്‍ ചാരിറ്റബിള്‍ ആശുപത്രിയിലാണ് അപകടം നടന്നത്. എം ആര്‍ ഐ സ്‌കാനിങ്ങ്  മുറിയിലേക്ക് ഓക്‌സിജന്‍ സിലിണ്ടറുമായി കടക്കാന്‍ രാജേഷിനോട് ഹോസ്പിറ്റല്‍ ജീവനക്കാരന്‍ ആവശ്യപ്പെടുകയായിരുന്നു. ഈ സമയത്ത് മെഷീന്‍ ഓണായിരുന്നു. ശക്തമായി കാന്തിക പ്രഭാവം മൂലം മെഷീനിലേക്ക് വലിച്ചടുക്കപ്പട്ട രാജേഷിനെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com