ത്രിപുരയില്‍ ബിജെപി ഐപിഎഫ്ടിയുമായി സഖ്യത്തിനില്ല; ലോക്‌സഭയില്‍ ഒറ്റയ്ക്ക് മത്സരിക്കും

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ബിജെപി  തീരുമാനം
ത്രിപുരയില്‍ ബിജെപി ഐപിഎഫ്ടിയുമായി സഖ്യത്തിനില്ല; ലോക്‌സഭയില്‍ ഒറ്റയ്ക്ക് മത്സരിക്കും

അഗര്‍ത്തല: 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ബിജെപി  തീരുമാനം. രണ്ട് സീറ്റിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ തന്നെ മത്സരിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍  അഭിപ്രായപ്പെട്ടു.

2014ലെ  ലോക്‌സഭാ തെരഞ്ഞടുപ്പില്‍ രണ്ട് സീറ്റുകളും സിപിഎമ്മിനൊപ്പമായിരുന്നു. ത്രിപുരയിലെ ബിജെപിക്കുണ്ടായ വളര്‍ച്ചയാണ് ഒറ്റയ്്ക്ക് മത്സരിക്കാനുള്ള പാര്‍ട്ടിയുടെ തീരുമാനം. രണ്ട് സീറ്റിലും ബിജെപി വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരില്‍ ബി.ജെ.പി -ഐ.പി.എഫ്.ടി സഖ്യം തുടരും. എന്നാല്‍  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഐഎഫ്എഫ്ടിയുമായി യാതൊരു ബന്ധവുമുണ്ടാവില്ലെന്ന് ബി ജെ പി വക്താവ് മൃണാള്‍ കാന്തി ദേബ് പറഞ്ഞു. പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെയും തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സ്ഥാനാര്‍ത്ഥികളുടെ പേര് വിവരം പറയാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായിട്ടില്ല. 

ഐപിഎഫ്ടിയുമായുള്ള സഖ്യം തലവേദന സൃഷ്ടി്ച്ച സാഹചര്യത്തിലാണ് സ്വന്തമായി മത്സരിക്കാനുള്ള ബിജെപി തീരുമാനം. ബിജെപി സര്‍ക്കാര്‍  അധികാരത്തില്‍ വന്നതിന് പിന്നാലെ ത്രിപുരയില്‍ വലിയ രീതിയില്‍ കലാപം പൊട്ടിപുറപ്പെട്ടിരുന്നു. രണ്ട് മാധ്യമപ്രവര്‍ത്തകരും കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ രണ്ട് കൊലപാതകങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് ഐപിഎഫ്ടി നേതാക്കള്‍ വ്യക്തമാക്കിയിരുന്നു

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ 25 വര്‍ഷത്തെ സിപിഎം ഭരണം തകര്‍ത്താണ് ബിജെപി ഐപിഎഫ്ടി സഖ്യം ചരിത്ര വിജയം നേടിയത്. 36 സീറ്റുകളില്‍ ബിജെപി വിജയം നേടിയപ്പോള്‍ 8 സീറ്റുകളില്‍ ഐപിഎഫ്ടി വിജയം നേടിയിരുന്നു. 16 സീറ്റുകള്‍ മാത്രമാണ് സിപിഎമ്മിന് ലഭിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com