കശ്മീരില്‍ ഭീകരര്‍ വെടിവെച്ചു കൊന്ന സൈനികന്റെ മൃതദേഹം വഹിച്ചുകൊണ്ടുളള വിലാപയാത്രയില്‍ ആയിരങ്ങള്‍ (വീഡിയോ) 

ദക്ഷിണ കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വെടിവെച്ചു കൊന്ന സൈനികന്റെ മൃതദേഹം വഹിച്ചുകൊണ്ടുളള വിലാപയാത്രയില്‍ ആയിരങ്ങള്‍
കശ്മീരില്‍ ഭീകരര്‍ വെടിവെച്ചു കൊന്ന സൈനികന്റെ മൃതദേഹം വഹിച്ചുകൊണ്ടുളള വിലാപയാത്രയില്‍ ആയിരങ്ങള്‍ (വീഡിയോ) 

ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വെടിവെച്ചു കൊന്ന സൈനികന്റെ മൃതദേഹം വഹിച്ചുകൊണ്ടുളള വിലാപയാത്രയില്‍ ആയിരങ്ങള്‍. 44 രാഷ്ട്രീയ റൈഫിള്‍സിലെ ഔറംഗസേബാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ മൃതദേഹം ജന്മദേശമായ പൂഞ്ചിലേക്ക് വിലാപയാത്രയായാണ് കൊണ്ടുപോയത്.

പുല്‍വാമ ജില്ലയിലെ ഗുസ്സു ഗ്രാമത്തില്‍ തലയ്ക്കും കഴുത്തിനും വെടിയേറ്റ നിലയിലാണ് കരസേന സൈനികന്റെ മൃതദേഹം കണ്ടെത്തിയത്.
ഈദ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ സ്വദേശമായ പൂഞ്ച് ജില്ലയിലെ പിര്‍ പഞ്ചാലിലേക്കു പോകുകയായിരുന്നു ഔറംഗസേബ്. അദ്ദേഹം സഞ്ചരിച്ച വാഹനം കലംപോരയില്‍ വച്ച് തീവ്രവാദികള്‍ തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടുപോവുകയായിരുന്നു.

ഔറംഗസേബിനെ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് വെടിയേറ്റ മൃതദേഹം കണ്ടെത്തിയത്.

റംസാനിലെ വെടിനിര്‍ത്തല്‍ കഴിഞ്ഞ ദിവസം അവസാനിച്ച സാഹചര്യത്തില്‍ അതു തുടരാന്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടന്ന അതേ ദിവസമാണ് സൈനികനെ റാഞ്ചിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.

ഇംഗ്ലീഷ് ദിനപത്രമായ റൈസിങ് കശ്മീരിന്റെ എഡിറ്റര്‍ ഇന്‍ ചീഫും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ ഷുജാത് ബുക്കാരി ഭീകരരുടെ വെടിയേറ്റു മരിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ഈ സംഭവവും നടന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com