അടിയന്തരത്തിന് ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും സദ്യ നല്‍കിയില്ല ;  30 അംഗ കുടുംബത്തിന് ഭൃഷ്ട്

മൂന്ന് വര്‍ഷത്തേക്കാണ് പഞ്ചായത്ത് ഭൃഷ്ട് കല്‍പ്പിച്ചത്. കുട്ടികളെ സ്‌കൂളുകളില്‍ പ്രവേശിപ്പിക്കുന്നില്ലെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു
അടിയന്തരത്തിന് ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും സദ്യ നല്‍കിയില്ല ;  30 അംഗ കുടുംബത്തിന് ഭൃഷ്ട്

ബാര്‍മര്‍ : കുടുംബാംഗത്തിന്റെ മരണത്തെ തുടര്‍ന്ന് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കും സദ്യ നല്‍കിയില്ലെന്ന കാരണത്താല്‍ രാജസ്ഥാനില്‍ ഒരു കുടുംബത്തിന് ഊരുവിലക്ക്. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലെ ഛോട്ടാനിലാണ് സംഭവം. മരണത്തില്‍ ആശ്വസിപ്പിക്കാനെത്തുന്നവര്‍ക്ക് മൃത്യുഭോജ് എന്ന പേരില്‍ സദ്യ നല്‍കുന്ന ആചാരം രാജസ്ഥാനിലുണ്ട്. ഇത് പാലിച്ചില്ലെന്ന് ആരോപിച്ചാണ് ഒരു കുടുംബത്തിന് പഞ്ചായത്ത് ഭൃഷ്ട് കല്‍പ്പിച്ചത്. 

മരണപ്പെട്ടയാളുടെ ഓര്‍മ്മ പുതുക്കല്‍ കൂടി ലക്ഷ്യമിട്ടാണ് ഈ ആചാരം. സദ്യ നല്‍കുന്നത് ഓരോ കുടുംബത്തിന്റെയും സാമ്പത്തിക സ്ഥിതി അനുസരിച്ചാണ്. സാമ്പത്തിക സാമ്പത്തിക ശേഷി കൂടുന്നത് അനുസരിച്ച് സദ്യയുടെ രീതിയും മാറും. എന്നാല്‍ പണമില്ലാത്തതിനാല്‍ സദ്യ നല്‍കിയില്ല എന്നതാണ് ഇവരുടെ കുറ്റം. 

മൂന്ന് വര്‍ഷത്തേക്കാണ് പഞ്ചായത്ത് ഇവര്‍ക്ക് ഭൃഷ്ട് കല്‍പ്പിച്ചത്. ഇതേത്തുടര്‍ന്ന് കുട്ടികളടക്കം തങ്ങളുടേതല്ലാത്ത കുറ്റത്തിന് 30 അംഗങ്ങളടങ്ങിയ കുടുംബം ദുരിതം അനുഭവിക്കുകയാണെന്ന് കുടുംബത്തിലെ ഒരു പെണ്‍കുട്ടി വെളിപ്പെടുത്തി. ഗ്രാമത്തിലെയോ പുറത്തെയോ പാരിപാടികളിലൊന്നും തങ്ങളെ പങ്കെടുപ്പിക്കുന്നില്ല. കുട്ടികളെ സ്‌കൂളുകളില്‍ പ്രവേശിപ്പിക്കുന്നില്ലെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു. 

പഞ്ചായത്തിലെ അംഗങ്ങള്‍ തങ്ങളുടെ കൃഷിയിടങ്ങള്‍, ക്വിന്റല്‍ കണക്കിന് ചോളം തുടങ്ങിയ കൈയേറിയതായും കുടുംബാംഗങ്ങള്‍ പരാതിപ്പെട്ടു. ഈ ദുരവസ്ഥയില്‍ നിന്നും മോചിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. സംഭവം ഗൗരവമായാണ് കാണുന്നതെന്നും ശക്തമായ നടപടി ഉണ്ടാകുമെന്നും ഗഗന്‍ദീപ് സിംഗഌവ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com