ലെഫ്റ്റ് ഇന്ത്യക്ക് റൈറ്റല്ല; കർണടാകത്തിൽ ബിജെപി അധികാരമേറും: അമിത് ഷാ

പശ്ചിമ ബംഗാളിലോ ഒറീസ്സയിലോ കേരളത്തിലോ ഭരണത്തിലേറാത്തിടത്തോളം കാലം ബിജെപിയുടെ സുവര്‍ണ്ണ യുഗം ആരംഭിക്കാനാവില്ല
ലെഫ്റ്റ് ഇന്ത്യക്ക് റൈറ്റല്ല; കർണടാകത്തിൽ ബിജെപി അധികാരമേറും: അമിത് ഷാ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒരിടത്തിനും യോജിച്ചതല്ല ഇടതുപക്ഷമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. തൃപുരയിലെ ബിജെപിയുടെ മിന്നും വിജയത്തിന്റെ പശ്ചാത്തലത്തിലാണ് ലെഫ്റ്റ് ഇന്ത്യയ്ക്ക് റൈറ്റ് അല്ലെന്ന് അമിത് ഷാ പറഞ്ഞത്.പശ്ചിമ ബംഗാളിലോ കേരളത്തിലോ ഭരണത്തിലേറാത്തിടത്തോളം കാലം ബിജെപിയുടെ സുവര്‍ണ്ണ യുഗം ആരംഭിക്കാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.തൃപുരയില്‍ സര്‍ക്കാര്‍ രൂപവത്കരണത്തിനൊരുങ്ങവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'ലെഫ്റ്റ് എന്നത് ഇന്ത്യയ്‌ക്കൊരിടത്തിനും 'റൈറ്റ്' അല്ല. എന്‍ഡിഎയ്ക്ക് 21 സംസ്ഥാനങ്ങളില്‍ ഇന്ന് ഭരണമുണ്ട്. പശ്ചിമ ബംഗാളിലോ ഒറീസ്സയിലോ കേരളത്തിലോ ഭരണത്തിലേറാത്തിടത്തോളം കാലം ബിജെപിയുടെ സുവര്‍ണ്ണ യുഗം ആരംഭിക്കാനാവില്ല', ഷാ  പറഞ്ഞു.കര്‍ണാടക തിരഞ്ഞെടുപ്പില്‍ ബിജെപി ഭരണത്തിലേറുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. 'കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കും. വലിയ വിജയമായിരിക്കും അത്'.ബിജെപിക്ക് ഒറ്റയ്ക്ക് തന്നെ തൃപുരയില്‍ ഭൂരിപക്ഷമുണ്ടെങ്കിലും സഖ്യകക്ഷികളെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്ന് അമിത് ഷാ അറിയിച്ചു.

തുടരെത്തുടരെയുള്ള വിജയങ്ങള്‍ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com