ഗൗരി ലങ്കേഷ് വധം : രണ്ടാമത്തെ പ്രതിയെയും തിരിച്ചറിഞ്ഞു; ഇയാൾക്ക് ​ഗോവ സ്ഫോടനത്തിലും പങ്കുണ്ടെന്ന് പൊലീസ്

ഗൗ​രി ല​ങ്കേ​ഷ് വ​ധ​ക്കേ​സി​ൽ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ കെ.​ടി ന​വീ​ന്‍​കു​മാ​റി​നെ ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്നാ​ണ് പ്ര​വീ​ൺ ലിം​കാ​റി​നെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്
ഗൗരി ലങ്കേഷ് വധം : രണ്ടാമത്തെ പ്രതിയെയും തിരിച്ചറിഞ്ഞു; ഇയാൾക്ക് ​ഗോവ സ്ഫോടനത്തിലും പങ്കുണ്ടെന്ന് പൊലീസ്

ബം​ഗ​ളൂ​രു: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഗൗ​രി ല​ങ്കേ​ഷ് വെടിയേറ്റുമരിച്ച സംഭവത്തിൽ കു​റ്റ​വാ​ളി​യെ​ന്നു സം​ശ​യി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ആ​ളെ​യും പൊലീസ്  തി​രി​ച്ച​റി​ഞ്ഞു.  മ​ഹാ​രാ​ഷ്ട്ര കോ​ലാ​പു​ർ സ്വ​ദേ​ശി​യായ പ്രവീൺ ലിംകാർ ആണ് കുറ്റകൃത്യത്തിൽ പങ്കുള്ള രണ്ടാമനെന്നാണ് റിപ്പോർട്ട്. 34 കാരനായ ഇയാൾ തീവ്ര ഹിന്ദു സംഘടനയായ സ​നാ​ത​ന്‍ സ​ന്‍​സ്ത പ്ര​വ​ർ​ത്ത​കനാണ്.

​ഒ​മ്പ​തു വ​ർ​ഷം മു​മ്പ് ന​ട​ന്ന ഗോ​വയിൽ നടന്ന സ്ഫോ​ട​ന​ത്തി​ൽ ഇ​യാ​ൾ​ക്ക് പ​ങ്കു​ണ്ടെ​ന്നാ​ണ്  ദേശീയ അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. ര​ണ്ടു പേ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ പ്ര​വീ​ൺ ലിം​കാ​റും മ​റ്റു നാ​ലു പേ​രും അ​ന്നു​മു​ത​ൽ ഒ​ളി​വി​ലാ​ണ്. 2009 ഒ​ക്ടോ​ബ​ർ 19 ന് ​മ​ഡ്ഗാ​വി​ൽ വെച്ചാണ് ​സ്ഫോ​ട​ക​വ​സ്തു ക​ട​ത്തു​മ്പോ​ൾ സ്ഫോ​ട​നം ഉ​ണ്ടാ​യത്.  

കേസിൽ ദേശീയ അന്വേഷണ ഏജൻസിയുടെ ആവശ്യപ്രകാരം പ്രവീൺ ലിംകാറിനെതിരെ ഇ​ന്‍റ​ർ​പോ​ൾ‌ റെ​ഡ്കോ​ർ​ണ​ർ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. സ്ഫോടനത്തിന് പിന്നാലെ ലിംകാറും, സംഭവത്തിൽ പങ്കാളികളെന്ന് കരുതുന്ന നാലുപേരും ഒളിവിലാണെന്ന് പൊലീസ് സൂചിപ്പിച്ചു. 

ഗൗ​രി ല​ങ്കേ​ഷ് വ​ധ​ക്കേ​സി​ൽ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ കെ.​ടി ന​വീ​ന്‍​കു​മാ​റി​നെ ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്നാ​ണ് പ്ര​വീ​ൺ ലിം​കാ​റി​നെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്. ​ഗൗരിയുടെ വീട് നിരീക്ഷിക്കുന്നതിന് ലിംകാർ തന്നോടൊപ്പം ഉണ്ടായിരുന്നതായി നവീൻകുമാർ പൊലീസിനോട് വെളിപ്പെടുത്തിയതായാണ് സൂചന. ക​ഴി​ഞ്ഞ​വ​ര്‍​ഷം സെ​പ്റ്റം​ബ​ര്‍ അ​ഞ്ചി​നാ​ണ് ഗൗ​രി ല​ങ്കേ​ഷ് വീടിന് മുന്നിൽ വെച്ച് അക്രമികളുടെ  വെ​ടി​യേ​റ്റു മ​രി​ച്ച​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com