കര്‍ണാടകയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ വീട്ടില്‍ ആദായ നികുതി റെയ്ഡ്; നടപടിക്ക് പിന്നില്‍ ബിജെപിയുടെ പരാജയഭീതിയെന്ന് സിദ്ധരാമയ്യ

കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ റെയ്ഡ് നടത്തുന്നതിലൂടെ സ്ഥാനാര്‍ത്ഥികളെയും നേതാക്കളെയും സംശയമുനയില്‍ നിര്‍ത്തുകയാണ് ബിജെപി ലക്ഷ്യമിടുന്നത്  
കര്‍ണാടകയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ വീട്ടില്‍ ആദായ നികുതി റെയ്ഡ്; നടപടിക്ക് പിന്നില്‍ ബിജെപിയുടെ പരാജയഭീതിയെന്ന് സിദ്ധരാമയ്യ

ബംഗളൂരൂ: തെരഞ്ഞടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. സിര്‍സി-സിദ്ധാപുര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് നേതാവുമായ ബിമന്ന നായികിന്റെ വീട്ടിലാണ് ഇന്ന് രാവിലെ റെയ്ഡ് നടന്നത്. പരാജയഭീതി പൂണ്ട ബിജെപി കേന്ദ്രാധികാരത്തിന്റെ ഭാഗമായി ആദായ നികുതി വകുപ്പിനെ ഉപയോഗിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 

നേരത്തെ ഊര്‍ജമന്ത്രി ഡി കെ ശിവകുമാറിന്റെ വീടുകളിലും ഓഫിസുകളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ഗതാഗതമന്ത്രി എച്ച്‌സി മഹാദേവപ്പയുടെയും മന്ത്രി കെജെ ജോര്‍ജ്ജിന്റെയും എംഎല്‍എമാരായ എംടി നഗരാജിന്റെയും വീട്ടിലും റെയ്ഡ് നടന്നിരുന്നു. കഴിഞ്ഞ ആഴ്ച ആദായനികുതി വകുപ്പ് കോണ്‍ട്രാക്ടര്‍മാരുടെ വീടുകളില്‍ നടത്തിയ റെയ്ഡില്‍ 7 കോടി രൂപ കണ്ടെത്തിയിരുന്നു. തെരഞ്ഞടുപ്പ് കാലത്ത്് ഗ്രാമങ്ങളില്‍ വിതരണം ചെയ്യാനുളളതാണ് പണമെന്ന് കണ്ടെത്തിയിരുന്നു. പിടിയിലായ ആള്‍ കോണ്‍ഗ്രസുമായി വളരെ അടുത്തുനില്‍ക്കുന്ന ആളുമാണ്. 

അതേസമയം ആദായ നികുതി വകുപ്പിനെ ഉപയോഗിച്ചുള്ള റെയ്ഡിനെതിരെ മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തി. കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ റെയ്ഡ് നടത്തുന്നതിലൂടെ സ്ഥാനാര്‍ത്ഥികളെയും നേതാക്കളെയും സംശയമുനയില്‍ നിര്‍ത്തുകയാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും ആദ്ദേഹം പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com