ഇനി ഓഫിസില്‍ വൈകി വന്നാല്‍ ശമ്പളം വെട്ടിച്ചുരുക്കും: പുതിയ ഉത്തരവുമായി ഡെല്‍ഹി സര്‍ക്കാര്‍

ഇനി ഓഫിസില്‍ വൈകി വന്നാല്‍ ശമ്പളം വെട്ടിച്ചുരുക്കും: പുതിയ ഉത്തരവുമായി ഡെല്‍ഹി സര്‍ക്കാര്‍

ജോലിക്ക് താമസിച്ച് എത്തുന്നവരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനാണ് ഡല്‍ഹി നഗരവികസന മന്ത്രാലയം ആലോചിക്കുന്നത്. 

ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിക്ക് കൃത്യസമയത്ത് എത്തിയില്ലെങ്കില്‍ ഇനി പണികിട്ടും. ജോലിക്ക് താമസിച്ച് എത്തുന്നവരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനാണ് ഡല്‍ഹി നഗരവികസന മന്ത്രാലയം ആലോചിക്കുന്നത്. 

താമസിച്ചു ജോലിക്കെത്തുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് നഗരവികസന മന്ത്രി സത്യേന്ദ്ര ജെയ്ന്‍ ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനു നിര്‍ദേശം നല്‍കി. ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ ഓഫീസില്‍ താമസിച്ചെത്തുന്ന ഓഫീസര്‍മാരുടെ ദിവസ ശമ്പളത്തില്‍ കുറവ് വരുത്തി കര്‍ശന അച്ചടക്ക നടപടി ഉണ്ടാവുമെന്ന് ചീഫ് സെക്രട്ടറി ഉത്തരവിടുകയും ചെയ്തു.

കഴിഞ്ഞ വെള്ളിയാഴ്ച നഗരവികസന മന്ത്രാലയത്തിനു കീഴിലുള്ള ഓഫീസുകളില്‍ മന്ത്രി മിന്നല്‍ പരിശോധന നടത്തിയതിനു ശേഷമാണ് ഉത്തരവിറക്കിയത്. രാവിലെ മന്ത്രിയെത്തുമ്പോള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പോലും അവരുടെ കസേരകളില്‍ ഉണ്ടായിരുന്നില്ല. ഇതിനെ തുടര്‍ന്നായിരുന്നു നടപടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com