വിജയവഴിയിലൂടെ സഞ്ചരിച്ച് കൊണ്ടേയിരിക്കും;ബിജെപി എല്ലാ ഇന്ത്യക്കാരുടെയും പാർട്ടിയെന്ന് മോദി
ന്യൂഡല്‍ഹി: ഹിന്ദി സംസാരിക്കുന്നവരുടെ മാത്രം പാര്‍ട്ടിയാണ് ബിജെപിയെന്ന തെറ്റിദ്ധാരണ കര്‍ണാടകയിലടക്കം സമീപ കാലത്ത് നടന്ന തിരഞ്ഞെടുപ്പുകളിലൂടെ തെളിയിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ബിജെപി ജയിച്ചു. ഇവിടുത്തെ ജനങ്ങളൊന്നും ഹിന്ദി സംസാരിക്കുന്നവരല്ല. കര്‍ണാടകത്തിലും വ്യത്യസ്തമല്ല. അവിടുത്തെ ജനങ്ങള്‍ തനിക്ക് തന്ന സ്നേഹത്തെ ഏറെ വിലമതിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലങ്ങളോളം ആളുകള്‍ ധരിച്ചിരുന്നത് ബിജെപി ഉത്തരേന്ത്യന്‍ പാര്‍ട്ടിയാണെന്നാണ്. മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലുള്ളവരൊന്നും ഹിന്ദി സംസാരിക്കുന്നവരല്ല.അവിടെയെല്ലാം ബിജെപി വിജയിച്ചു. ഇന്ന് കര്‍ണാടകയിലെ ജനങ്ങള്‍ ബിജെപി ഇന്ത്യന്‍ പാര്‍ട്ടിയാണെന്നും എല്ലാ ഇന്ത്യക്കാരുടെയും പാര്‍ട്ടിയാണെന്ന് തെളിയിച്ചിരിക്കുകയാണ്', പ്രധാനമന്ത്രി പറഞ്ഞു.കോണ്‍ഗ്രസ് അവരുടെ സ്വാര്‍ത്ഥ അജന്‍ഡകളില്‍ ഉറച്ച് നിന്ന് രാജ്യത്തെ ദ്രോഹിക്കുമെന്ന് ഉറപ്പാണ്. ബിജെപി വിജയത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുന്നത് തുടര്‍ന്ന് കൊണ്ടിരിക്കും.
ഒരു ഭാഗത്ത് വിജയം നേടുമ്പോള്‍ മറുഭാഗത്ത് ദുരന്തമാണെന്ന് വരാണസിയിലെ ദുരന്തത്തില്‍ അനുശോചിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ