വാജുഭായി വാലയ്ക്ക് ഒന്നും പോവാനില്ല, കെകെ വേണുഗോപാലിന് അങ്ങനെയാണോ? വിമര്‍ശനവുമായി രാമചന്ദ്ര ഗുഹ

വാജുഭായി വാലയ്ക്ക് ഒന്നും പോവാനില്ല, കെകെ വേണുഗോപാലിന് അങ്ങനെയാണോ? വിമര്‍ശനവുമായി രാമചന്ദ്ര ഗുഹ
വാജുഭായി വാലയ്ക്ക് ഒന്നും പോവാനില്ല, കെകെ വേണുഗോപാലിന് അങ്ങനെയാണോ? വിമര്‍ശനവുമായി രാമചന്ദ്ര ഗുഹ

ന്യൂഡല്‍ഹി: കര്‍ണാടക സര്‍ക്കാര്‍ രൂപീകരണ കേസില്‍ ബിജെപിയുടെ വാദങ്ങള്‍ നിരത്തി സുപ്രിം കോടതിയില്‍ വാദിച്ച അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലിനെ വിമര്‍ശിച്ച് പ്രമുഖ ചരിത്രകാരനും സാമൂഹ്യ ചിന്തകനുമായ രാമചന്ദ്ര ഗുഹ. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവിശ്യാ യൂണിറ്റിനു വേണ്ടി ഇന്ത്യയുടെ അറ്റോര്‍ണി ജനറല്‍ സംസാരിക്കുന്നത് എന്തിനെന്ന് അദ്ദേഹം ചോദിച്ചു.

''വാജുഭായി വാലയ്ക്ക് ഒന്നും നഷ്ടപ്പെടാനില്ല, എന്നാല്‍ കെകെ വേണുഗോപാലിന് അങ്ങനെയല്ല''- രാമചന്ദ്ര ഗുഹ ട്വിറ്ററില്‍ കുറിച്ചു. അഭിഭാഷകന്‍ എന്ന നിലയില്‍ ആറു പതിറ്റാണ്ടായി ഉണ്ടാക്കിയെടുത്ത വിശ്വാസ്യതയാണ് അദ്ദേഹത്തിനു നഷ്ടപ്പെടാനുള്ളത്. ഇന്ത്യയുടെ അറ്റോര്‍ണി ജനറല്‍ എന്തിനാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവിശ്യാ യൂണിറ്റിനു വേണ്ടി കോടതിയില്‍ സംസാരിക്കുന്നതെന്ന് ഗുഹ ചോദിച്ചു.

കര്‍ണാടക സര്‍ക്കാര്‍ രൂപീകരണ കേസില്‍ ആദ്യ ദിവസം കെകെ വേണുഗോപാല്‍ ഉന്നയിച്ച വാദങ്ങളെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എംഎല്‍എമാരായി തെരഞ്ഞെടുക്കപ്പെട്ടവര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുമ്പ് കൂറുമാറ്റ നിരോധന നിയമം ബാധകമല്ലെന്നായിരുന്നു കെകെ വേണുഗോപാലിന്റെ വാദം. ഇതിനെ അബദ്ധ ജടിലം എന്നാണ് കോടതി വിശേഷിപ്പിച്ചത്. സത്യപ്രതിജ്ഞ ചെയ്യുംമുമ്പ് എങ്ങനെ വേണമെങ്കിലും കൂറമാറ്റം ആകാമോയെന്ന് കോടതി ആരാഞ്ഞിരുന്നു. കുതിരക്കച്ചവടത്തിനുള്ള തുറന്ന ക്ഷണമാണ് കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്റെ വാദമെന്നും കോടതി കൂറ്റപ്പെടുത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com