ഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം കഴിക്കാന്‍ അനുവദിച്ചില്ല: യുവാവ് മാതാപിതാക്കളെ കൊലപ്പെടുത്തി

തന്റെ മാതാപിതാക്കളെ കള്ളന്‍മ്മാര്‍ കൊലപ്പെടുത്തിയെന്നാണ് ഇയാള്‍ ആദ്യം പൊലീസിനെ അറിയിച്ചത്.
ഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം കഴിക്കാന്‍ അനുവദിച്ചില്ല: യുവാവ് മാതാപിതാക്കളെ കൊലപ്പെടുത്തി

ന്യൂഡെല്‍ഹി: ഫേസ്ബുക്കില്‍ പരിജയപ്പെട്ട യുവതിയെ വിവാഹം കഴിക്കാന്‍ അനുവാദം നല്‍ക്കാത്തതിന് യുവാവ് മാതാപിതാക്കളെ കൊലപ്പെടുത്തി. ദക്ഷിണ ഡെല്‍ഹിയിലാണ് സംഭവം. മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചാല്‍ സ്വര്‍ണ്ണവും മറ്റ് സ്വത്തുക്കളുമെല്ലാം നഷ്ടപ്പെടുമെന്ന് കരുതിയാണ് ഇയാള്‍ അവരെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഷമീം (55), ഇയാളുടെ ഭാര്യ തലിം ബാനോ(55) എന്നിവരെയാണ് ഡെല്‍ഹിയിലെ ജാമിയാ നഗറില്‍ വെച്ച് മകന്‍ അബ്ദുള്‍ റഹ്മമാന്‍ കൊലപ്പെടുത്തിയത്. റഹ്മാനെയും കൊലപാതകത്തിന് കൂട്ടുനിന്ന നദീം ഖാന്‍, ഗുഡ്ഡു എന്നിവരെയും പൊലീസ് പിടികൂടി. കൂട്ടാളികള്‍ക്ക് രണ്ടര ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് ഇയാള്‍ കൃത്യം നടത്തിയത്.

കോള്‍ സെന്റര്‍ ജീവനക്കാരനായ റഹ്മാന്‍ 2016ല്‍ വിവാഹമോചിതനായതാണ്. ഇയാളുടെ ഡ്രഗ് അഡിക്ഷന്‍ കാരണമാണ് ആദ്യ ബന്ധം തകര്‍ന്നത്. തുടര്‍ന്നാണ് ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്നുള്ള യുവതിയെ ഇയാള്‍ ഫേസ്ബുക്ക് വഴി പരിചയപ്പെട്ടതും പ്രേമത്തില്‍ ആയതും എന്ന് പൊലീസ് പറയുന്നു. 

ഇരുവരും നിരന്തരം കാണുകയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചെങ്കിലും അവര്‍ എതിര്‍ക്കുകയാണുണ്ടായത്. ഇതോടെയാണ് പരിചയക്കാരായ രണ്ടുപേരുടെ സഹായത്തോടെ റഹ്മാന്‍ മാതാപിതാക്കളെ കൊലപ്പെടുത്തിയത്. തന്റെ മാതാപിതാക്കളെ കള്ളന്‍മ്മാര്‍ കൊലപ്പെടുത്തിയെന്നാണ് ഇയാള്‍ ആദ്യം പൊലീസിനെ അറിയിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ കാര്യങ്ങള്‍ തെളിയുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com