ഡല്‍ഹി മെട്രോ ട്രെയ്ന്‍ ഇടിച്ച് യാത്രക്കാരന്‍ മരിച്ചു; അപകടം ട്രാക്ക് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ

പാളങ്ങള്‍ മുറിച്ചു കടക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്
ഡല്‍ഹി മെട്രോ ട്രെയ്ന്‍ ഇടിച്ച് യാത്രക്കാരന്‍ മരിച്ചു; അപകടം ട്രാക്ക് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ

ഗുഡ്ഗാവ്: ഹരിയാനയില്‍ ഗുഡ്ഗാവില്‍ ഡല്‍ഹി മെട്രോ ട്രെയ്‌നിനും പ്ലാറ്റ്‌ഫോമിലും ഇടയില്‍പ്പെട്ട് തൊഴിലാളിക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശില്‍ കാന്‍പൂര്‍ ജില്ലയിലെ ബുറ സിങ്ങാണ് അപകടത്തില്‍ മരിച്ചത്. പാളങ്ങള്‍ മുറിച്ചു കടക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. 

മനേസറിന് സമീപമുള്ള കസന്‍ ഗ്രാമത്തില്‍ മകന്‍ അശ്വിനൊപ്പമാണ് 40 കാരനായ ബുര താമസിക്കുന്നത്. കാന്‍പൂറിലെ ഗ്രാമത്തില്‍ പോയി തിരിച്ചു വരുമ്പോഴാണ് അപകടമുണ്ടായത്. ഡല്‍ഹിയില്‍ നിന്നാണ് ബുര മെട്രോയില്‍ കയറുന്നത്. ഹുഡ സിറ്റി സെന്റര്‍ മെട്രോ സ്‌റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്‌ഫോമിന്‍ ഇറങ്ങിയ ഇയാള്‍ പെട്ടെന്ന് സ്റ്റേഷന്‍ കടക്കുന്നതിനായി പടിക്കെട്ടും എസ്‌കലേറ്ററും ഉപയോഗിക്കുന്നതിന് പകരം ട്രോക്ക് മുറിച്ചു കടക്കാന്‍ ശ്രമിച്ചു. 

പക്ഷേ പ്ലാറ്റ് ഫോമില്‍ നിന്ന് ട്രോക്കിലേക്ക് എടുത്ത് ചാടിയപ്പോള്‍ ട്രെയ്ന്‍ വരുന്നത് കണ്ട്. ഭയത്തില്‍ അവിടെ നിന്ന് അനങ്ങാന്‍ ബുരക്കായില്ല. പ്ലാറ്റ്‌ഫോമില്‍ നിന്ന ഒരു സ്ത്രീ ഇയാളെ വലിച്ചു കയറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ട്രെയ്‌നിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍പ്പെട്ടാണ് അപകടമുണ്ടായത്. ഇയാളുടെ ശരീരവും വലിച്ച് മൃതദേഹം കുറച്ചു ദൂരം നീങ്ങി. ബുര സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com