ഞാന്‍ കടപ്പെട്ടിരിക്കുന്നത് കോണ്‍ഗ്രസിനോട്; 6.5കോടി ജനങ്ങളോടല്ലെന്ന് കുമാരസ്വാമി 

കര്‍ണാടകയിലെ 6.5 കോടി ജനങ്ങളോടല്ല താന്‍ കടപ്പെട്ടിരിക്കുന്നതെന്നും മറിച്ച് കോണ്‍ഗ്രസിനോടാണെന്നും മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി
ഞാന്‍ കടപ്പെട്ടിരിക്കുന്നത് കോണ്‍ഗ്രസിനോട്; 6.5കോടി ജനങ്ങളോടല്ലെന്ന് കുമാരസ്വാമി 

ബംഗളൂരു: കര്‍ണാടകയിലെ 6.5 കോടി ജനങ്ങളോടല്ല താന്‍ കടപ്പെട്ടിരിക്കുന്നതെന്നും മറിച്ച് കോണ്‍ഗ്രസിനോടാണെന്നും മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. ജെഡിഎസ് തിരഞ്ഞെടുപ്പിന് മുമ്പ് നല്‍കിയ വാഗ്ദാനപ്രകാരം കാര്‍ഷികവായ്പകള്‍ എഴുതിതള്ളഴുന്നത് സംബന്ധിച്ച് നടപടി എടുക്കുന്നതിന് ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സുമായി കൂടിയാലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷികവായ്പകള്‍ ഉടന്‍ എഴുതിതള്ളണമെന്ന ബിജെപിയുടെ നിര്‍ബന്ധത്തോട് പ്രതികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ സഹകരണ ബാങ്കുകളില്‍ നിന്നും സ്വകാര്യ, വാണിജ്യ ബാങ്കുകളില്‍ നിന്നും എടുത്തിട്ടുള്ള എല്ലാ കാര്‍ഷിക വായ്പകളും അധികാരത്തിലെത്തി 24മണിക്കൂറിനുള്ളില്‍ എഴുതിതള്ളുമെന്നായിരുന്നു ജെഡിഎസ് നല്‍കിയിരുന്ന വാഗ്ദാനം. എന്നാല്‍ വകുപ്പുവിഭജനത്തിനുശേഷം മാത്രമേ ഇതുസംബന്ധിച്ച് തീരുമാനം കൈകൊള്ളാന്‍ സാധിക്കുകയൊള്ളു എന്നും ഒരാഴ്ചയ്ക്കകം ഇതില്‍ തീരുമാനം എടുക്കുമെന്നും കുമാരസ്വാമി അറിയിച്ചു. അല്ലാത്തപക്ഷം താന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴുയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിക്ക് വേണ്ട ഭുരിപക്ഷം നേടാന്‍ ആയില്ലെന്നും തന്റേത് ഒരു സ്വതന്ത്ര സര്‍ക്കാരല്ലെന്നും ജനങ്ങള്‍ മനസിലാക്കണമെന്ന് കുമാരസ്വാമി പറഞ്ഞു. 'ഭരിക്കുമ്പോള്‍ മറ്റ് പ്രതിബന്ധങ്ങള്‍ക്ക് വിധേയമാകാതിരിക്കാനാണ് ജനങ്ങളോട് വോട്ട് നല്‍കി വിജയിപ്പിക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ എന്നെയും എന്റെ പാര്‍ട്ടിയെയും ജനങ്ങള്‍ കൈവിടുകയായിരുന്നു. ഇപ്പോള്‍ ഞാന്‍ കോണ്‍ഗ്രസിന്റെ കരുണയിലാണ് സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ 6.5കോടി ജനങ്ങളുടെ സമ്മര്‍ദ്ദത്തിലല്ലെ ഞാനിപ്പോള്‍', കുമാരസ്വാമി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com