കശ്മീരില്‍ ഏറ്റുമുട്ടല്‍; ഷൂജാത് ബുഖാരിയുടെ ജീവനെടുത്ത ലഷ്‌കര്‍ ഭീകരനെ സൈന്യം വധിച്ചു

മാധ്യമപ്രവര്‍ത്തകനായിരുന്ന ഷൂജാത് ബുഖാരിയെ വധിച്ച ലഷ്‌കര്‍ ഭീകരനെ സൈന്യം കൊലപ്പെടുത്തി. ലഷ്‌കര്‍- ഇ - ത്വയ്ബ നേതാവായ നവേദ് ജാട്ടിനെയാണ് ബുദ്ഗമിലെ കുത്‌പോര ഗ്രാമത്തില്‍ വച്ചുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യ
കശ്മീരില്‍ ഏറ്റുമുട്ടല്‍; ഷൂജാത് ബുഖാരിയുടെ ജീവനെടുത്ത ലഷ്‌കര്‍ ഭീകരനെ സൈന്യം വധിച്ചു

ശ്രീനഗര്‍: മാധ്യമ പ്രവര്‍ത്തകനായിരുന്ന ഷൂജാത് ബുഖാരിയെ വധിച്ച ലഷ്‌കര്‍ ഭീകരനെ സൈന്യം കൊലപ്പെടുത്തി. ലഷ്‌കര്‍- ഇ - ത്വയ്ബ നേതാവായ നവേദ് ജാട്ടിനെയാണ് ബുദ്ഗമിലെ കുത്‌പോര ഗ്രാമത്തില്‍ വച്ചുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം വധിച്ചത്. ബുദ്ഗാമിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ മുന്‍കരുതല്‍ നടപടിയെന്ന രീതിയില്‍ വിച്ഛേദിച്ചിരുന്നു. ഏറ്റുമുട്ടലില്‍ മറ്റൊരു ഭീകരനെ കൂടി വധിച്ചതായി പൊലീസ് അറിയിച്ചു. 

പൊലീസ് കസ്റ്റഡിയിലായിരിക്കെ ശ്രീനഗറിലെ ആശുപത്രിയില്‍ നിന്നും ഫെബ്രുവരി ആറിന് ജാട്ട് രക്ഷപെട്ടിരുന്നു. മറ്റ് രണ്ട് ഭീകരര്‍ക്കൊപ്പമെത്തിയാണ് 'റൈസിംങ് കശ്മീര്‍' എഡിറ്ററായിരുന്ന ഷൂജാത് ബുഖാരിയെ ജൂണ്‍ 14 ന് ജാട്ട് കൊലപ്പെടുത്തിയത്. ഓഫീസില്‍ നിന്നും പുറത്തിറങ്ങി കാറിന് സമീപമെത്തിയപ്പോഴാണ് ഷൂജാതിന് വെടിയേറ്റത്. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. 

പാകിസ്ഥാനിലെ മുള്‍ട്ടാന്‍ സ്വദേശിയായ നവീദ് ജാട്ട് 2014 ജൂണിലാണ് കുല്‍ഗാമിലെ യാരിപോറയില്‍ നിന്നും അറസ്റ്റിലായിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com